Wednesday, May 14, 2025

കോവിഡ് ലോക ജനതയുടെ ആയുര്‍ദൈര്‍ഘ്യം കുറച്ചുവെന്ന് ലാന്‍സറ്റ് ജേണല്‍

കോവിഡ് 19 പടര്‍ന്നുപിടിച്ച രണ്ടു വര്‍ഷക്കാലം ലോകത്തെ 84% രാജ്യങ്ങളിലും ആയുര്‍ദൈര്‍ഘ്യം 1.6 വര്‍ഷം വരെ കുറഞ്ഞെന്ന് ലാന്‍സറ്റ് ജേണലിന്റെ പഠനം. മെക്്സിക്കോ സിറ്റി, പെറു, ബൊളീവിയ തുടങ്ങിയ രാജ്യങ്ങളിലായിരുന്നു ആയുര്‍ദൈര്‍ഘ്യം ഏറ്റവും കുറഞ്ഞത്.

2020- 21 ല്‍ ലോകമാകെ 13 കോടി പേരാണ് മരിച്ചത്. ഇതില്‍ കോവിഡ് മരണങ്ങള്‍ 1.6 കോടിയാണ്. ഇതേ കാലത്ത് മുതിര്‍ന്നവരുടെ മരണം കൂടി. 15 വയസ്സിനു മുകളിലുള്ള പുരുഷന്മാരുടെ മരണനിരക്കില്‍ 22 ശതമാനവും സ്ത്രീകളുടെ മരണനിരക്കില്‍ 17 ശതമാനവും വര്‍ധിച്ചു. 2021 ലെ ശിശുമരണങ്ങള്‍ 1919 ല്‍ നിന്ന് 5 ലക്ഷത്തോളം കുറഞ്ഞു.

ലോകത്തെ ശിശുമരണങ്ങളില്‍ നാലില്‍ രണ്ട് ആഫ്രിക്കന്‍ മേഖലയിലും നാലിലൊന്ന്് ദക്ഷിണേഷ്യയിലുമായിരുന്നു. 1823 ല്‍ ഇംഗ്ലണ്ടില്‍ സ്ഥാപിതമായ ലാന്‍സെറ്റ് ഇത്തരത്തിലുള്ള ഏറ്റവും പഴക്കം ചെന്ന പിയര്‍-റിവ്യൂഡ് ജനറല്‍ മെഡിക്കല്‍ ജേണലാണ്. ലോകത്തെ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്ന അക്കാദമിക് ജേണലുകളില്‍ ഒന്നും.

 

 

 

Latest News