Sunday, November 24, 2024

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; സംസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം. കോവിഡ് വ്യാപനം നേരിടാന്‍ ജില്ലാ അടിസ്ഥാനത്തില്‍ യോഗം ഇന്ന് മുതല്‍ ആരംഭിക്കും. സംസ്ഥാന ആരോഗ്യവകുപ്പ് ജീവനക്കാരും ആരോഗ്യ പ്രവര്‍ത്തകരുമടക്കം യോഗത്തില്‍ പങ്കെടുക്കാനാണ് നിര്‍ദേശം.

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് യോഗം വിളിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയത്. അതേ സമയം ആരോഗ്യ സൗകര്യങ്ങളുടെ തയ്യാറെടുപ്പുകള്‍ വിലയിരുത്താന്‍ സംസ്ഥാനതലങ്ങളില്‍ ഈ മാസം 10, 11 തിയതികളില്‍ മോക്ഡ്രില്‍ സംഘടിപ്പിക്കും. ഡല്‍ഹി, കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് രോഗബാധ രൂക്ഷം.

 

Latest News