രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതു മുന്നില്‍ക്കണ്ട് കോവിഡ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ഇന്നും നാളെയും രാജ്യവ്യാപകമായി ആശുപത്രികളില്‍ മോക്ക്ഡ്രില്‍ നടത്തും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം സ്വകാര്യമേഖലയിലെ ഒരുക്കങ്ങളും വിലയിരുത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡ്യവ്യ പറഞ്ഞു. മന്ത്രി ഇന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഒരുക്കങ്ങള്‍ വിലയിരുത്തും.
ആശുപത്രികളില്‍ നേരിട്ടെത്തി മോക്ഡ്രില്ലിന് മേല്‍നോട്ടം വഹിക്കണമെന്ന് സംസ്ഥാന ആരോഗ്യമന്ത്രിമാരോട് കേന്ദ്ര ആരോഗ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. മുന്നൊരുക്കങ്ങള്‍ വിലയിരുത്തണമെന്ന് ജില്ലാ ഭരണാധികാരികള്‍ക്കും കഴിഞ്ഞ വെള്ളിയാഴ്ച ചേര്‍ന്ന അവലോകനയോഗത്തില്‍ മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.