Monday, November 25, 2024

കോവിഡ് വാക്സിൻ ക്യാൻസർ ചികിത്സക്ക് ഗുണമാകുമെന്ന് റിപ്പോർട്ട്

കോവിഡ് പ്രതിരോധ വാക്സിൻ ക്യാൻസർ രോഗികൾക്ക് ആശ്വാസമാകുമെന്ന് കണ്ടെത്തൽ. ക്യാൻസർ ചികിത്സയുടെ ഫലപ്രാപ്തിക്ക് വാക്സിൻ സഹായകമാണെന്ന് ഗവേഷകർ പറയുന്നു. ജർമനിയിലെ ബോൻ യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ഒരു കൂട്ടം ഗവേഷകരാണ് തങ്ങളുടെ കണ്ടെത്തൽ പുറത്തുവിട്ടത്.

തൊണ്ടയെ ബാധിക്കുന്ന ‘നാസോഫാരിഞ്ചിയൽ ക്യാൻസറി’ന്റെ ചികിത്സക്ക് വാക്സിൻ ഫലപ്രദമാണെന്നാണ് കണ്ടത്തൽ. പല ക്യാൻസർ കോശങ്ങൾക്കും ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയെ മറികടക്കാനും, അതിനെ അതിജീവിക്കാനുമുള്ള കഴിവുണ്ട്. ഇത് നേരിടാനാണ് മരുന്നുകൾ പ്രവർത്തിക്കേണ്ടത്. ഇത്തരത്തിൽ ‘നാസോഫാരിഞ്ചിയൽ ക്യാൻസറി’നെതിരെ ഫലപ്രദമായ രീതിയിൽ മരുന്നുകൾ പ്രവർത്തിപ്പിക്കാനുള്ള കഴിവ് കോവിഡ് വാക്സിനുണ്ടെന്ന് പഠനം പറയുന്നു.

23 ആശുപത്രികളിൽ നിന്നായി ആയിരത്തി അഞ്ഞൂറിലധികം രോഗികളുടെ കേസ് വിശദാംശങ്ങൾ പരിശോധിച്ചാണ് ഗവേഷകർ നിഗമനത്തിലെത്തിയത്. ഇവരിൽ മുന്നൂറിലധികം പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചവരാണെന്നും, ചൈനയിൽ ഉപയോഗിച്ചുവരുന്ന സിനോവാക് വാക്‌സിൻ ആണെടുത്തിരുന്നതെന്നും പഠനറിപ്പോർട്ട് വ്യക്തമാക്കുന്നു. വാക്സിനെടുത്ത രോഗികൾക്ക് വാസ്കിനെടുക്കാത്തവരേക്കാൾ ക്യാൻസറിനെ പ്രതിരോധിക്കാനുള്ള ശേഷി കൂടുതലാണെന്നും പഠനം വെളിപ്പെടുത്തുന്നു.

Latest News