Thursday, April 3, 2025

ഒളിമ്പിക് കമ്മിറ്റിയുടെ ഒമ്പത് കായിക ഇനങ്ങളില്‍ ഇനി ക്രിക്കറ്റും

ലോകത്തിലെ ജനപ്രീതിയുള്ള രണ്ടാമത്തെ കായിക വിനോദമാണ് ക്രിക്കറ്റ്. എന്നാല്‍ ഇതുവരെ ക്രിക്കറ്റിനെ ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതിനായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ കഠിന പ്രയത്‌നം തുടങ്ങിയിട്ട് നാളുകളായി. ഈ ശ്രമങ്ങള്‍ക്ക് ഫലം കാണാന്‍ പോകുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

2028 ലെ ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് ഉണ്ടായേക്കും എന്നാണ് സൂചന. ലോസ് ഏഞ്ചല്‍സ് 2028 ഗെയിസിലേക്ക് ചേര്‍ക്കാന്‍ ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി ഒമ്പത് കായിക ഇനങ്ങളില്‍ ഒന്നായി ക്രിക്കറ്റിനെ തിരഞ്ഞെടുത്തു.

ബേസ്‌ബോള്‍, സോഫ്റ്റ്‌ബോള്‍, ഫ്‌ലാഗ് ഫുട്‌ബോള്‍, ലാക്രോസ്, ബ്രേക്ക് ഡാന്‍സ്, കരാട്ടെ, കിക്ക്‌ബോക്‌സിംഗ്, സ്‌ക്വാഷ്, മോട്ടോര്‍സ്‌പോര്‍ട്ട് എന്നിവയുള്‍പ്പെടെ എട്ട് കായിക ഇനങ്ങള്‍ക്കൊപ്പം ക്രിക്കറ്റും ഒരു സ്ഥാനത്തിനായി മത്സരിക്കും. 2024 ലെ ടി 20 ലോകകപ്പിന്റെ സംയുക്ത ആതിഥേയാവകാശം അമേരിക്കയ്ക്ക് ലഭിച്ചതിന് പിന്നാലെയാണ് ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടാനുള്ള സാധ്യതകള്‍ വര്‍ധിച്ചത്.

Latest News