Tuesday, November 26, 2024

86 സര്‍വകലാശാലകളിലേയ്ക്കുള്ള ബിരുദ പ്രവേശനം: അപേക്ഷ ഇന്നുമുതല്‍

കേന്ദ്രസര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള 86 സര്‍വകലാശാലകളിലെ ബിരുദ പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷ (സിയുഇടി-യുജി) ജൂലൈ 15, 16, 19, 20, ഓഗസ്റ്റ് 4, 5, 6, 7, 8, 10 തിയതികളിലായി നടക്കും.

ദേശീയ പരീക്ഷാ ഏജന്‍സിയാണ് പരീക്ഷ നടത്തുന്നത്. ഇന്നു രാവിലെ ഒന്‍പത് മുതല്‍ നാളെ രാത്രി 11.50 വരെ പുതുതായി അപേക്ഷിക്കാന്‍ അവസരമുണ്ട്. നിലവില്‍ അപേക്ഷിച്ചവര്‍ക്കു തിരുത്തല്‍ വരുത്താനും ഈ സമയത്ത് സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് cuet.samarth.ac.in, www.nta.ac എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.

 

Latest News