വര്‍ധിച്ചു വരുന്ന സൈബര്‍ തട്ടിപ്പുകള്‍ക്ക് കടിഞ്ഞാണിടാന്‍ കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ ഒരു വര്‍ഷം കേന്ദ്ര ടെലികോം വകുപ്പ് രാജ്യത്തു റദ്ദാക്കിയത് 1.58 കോടി തട്ടിപ്പ് മൊബൈല്‍ കണക്ഷനുകളാണ്. 2023 മേയ് 17 മുതല്‍ 2024 മെയ് 17വരെയുള്ള കണക്കുകളാണിത്.
വ്യാജ രേഖ നല്‍കിയതിന്റെ പേരില്‍ കേരളത്തില്‍ 69,730 സിം കാര്‍ഡുകളാണ് ഇക്കാലയളവില്‍ ബ്ലോക് ചെയ്തത്. വ്യാജ രേഖ നല്‍കിയെടുത്ത സിം കാര്‍ഡുകള്‍, സൈബര്‍ തട്ടിപ്പില്‍ ഉള്‍പ്പെട്ട കണക്ഷനുകള്‍ അടക്കമാണ് 1.58 കോടി തട്ടിപ്പ് മൊബൈല്‍ കണക്ഷനുകള്‍.
രാജ്യമാകെ സൈബര്‍ തട്ടിപ്പുകളില്‍ ഉള്‍പ്പെട്ട 1.86 ലക്ഷം മൊബൈല്‍ ഫോണുകളും ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഐഎംഇഐ നമ്പര്‍ വിലക്കിയതിനാല്‍ ഈ ഫോണുകളില്‍ ഇനി സിം കാര്‍ഡ് ഉപയോഗിക്കാനാവില്ല.