ഉഷ്ണമേഖലാ ചുഴലിക്കാറ്റായ ആൽഫ്രഡ്, തീരത്തോട് അടുക്കുന്നതിനാൽ ഓസ്‌ട്രേലിയയിൽ സ്‌കൂളുകൾ അടയ്ക്കുകയും ഗതാഗതം നിർത്തിവയ്ക്കുകയും ചെയ്തു. കാലാവസ്ഥ മോശമായതിനാൽ തെക്കൻ ക്വീൻസ്‌ലാന്റിലെ 660 സ്‌കൂളുകളും വടക്കൻ ന്യൂ സൗത്ത് വെയിൽസിലെ 280 സ്‌കൂളുകളും വ്യാഴാഴ്ച അടച്ചിട്ടതായി പ്രധാനമന്ത്രി ആന്റണി അൽബനീസ് പറഞ്ഞു.
1974 ൽ ഗോൾഡ്‌കോസ്റ്റിൽ വീശിയടിച്ച സോയ് ചുഴലിക്കാറ്റ് മൂലമുണ്ടായ വ്യാപകമായ വെള്ളപ്പൊക്കത്തിനുശേഷം ബ്രിസ്ബേനിനടുത്ത് തീരം കടക്കുന്ന ആദ്യ ചുഴലിക്കാറ്റായി ആൽഫ്രഡ് മാറും. ബ്രിസ്ബേനിൽ നിന്ന് 280 കിലോമീറ്റർ (170 മൈൽ) കിഴക്കായാണ് ആൽഫ്രഡ് ചുഴലിക്കാറ്റ് സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറോട്ടു നീങ്ങി, മണിക്കൂറിൽ 95 കിലോമീറ്റർ (59 മൈൽ) വേഗതയുള്ള കാറ്റും 130 കിലോമീറ്റർ (81 മൈൽ) വേഗതയിൽ വീശിയടിക്കുന്ന കാറ്റും ബ്യൂറോ ഓഫ് മെറ്റീരിയോളജി മാനേജരെ ഉദ്ധരിച്ച് വാർത്താ ഏജൻസി എ പി റിപ്പോർട്ട് ചെയ്തു.
ചുഴലിക്കാറ്റ് കരയിലേക്ക് കടക്കുന്നതുവരെ കാറ്റിന്റെ ശക്തി നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, വ്യാപകമായ വെള്ളപ്പൊക്കമാണ് പ്രാഥമിക ആശങ്ക. ബ്രിസ്ബേനിലെ വെള്ളപ്പൊക്ക പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന ഇരുപതിനായിരം വീടുകളെവരെ വ്യത്യസ്ത തലത്തിലുള്ള വെള്ളപ്പൊക്കം ബാധിക്കുമെന്ന് പ്രവചിക്കുന്നു.