Monday, November 25, 2024

ദളിത് ക്രൈസ്തവ സംവരണം: കമീഷന്‍ നിയമനം ചോദ്യംചെയ്ത ഹര്‍ജി തള്ളി

ദളിത് വിഭാഗങ്ങളില്‍നിന്ന് ക്രൈസ്തവ, മുസ്ലിം മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍ക്ക് പട്ടികജാതി പദവി നല്‍കുന്നത് പരിശോധിക്കുന്നതിനായി പ്രത്യേക സമിതിയെ വച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ചോദ്യംചെയ്തുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ഇതേവിഷയം സുപ്രീംകോടതിയുടെ പരിഗണനയിലുള്ള പശ്ചാത്തലത്തില്‍ സമിതി അനുവദിക്കരുതെന്നായിരുന്നു ആവശ്യം. എന്നാല്‍, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗളും എ എസ് ഓകയും ഉള്‍പ്പെട്ട ബെഞ്ച് സര്‍ക്കാരിന് സമിതി രൂപീകരിച്ചുള്ള ഉത്തരവ് റദ്ദാക്കേണ്ട സാഹചര്യം കാണുന്നില്ലെന്ന് നിരീക്ഷിച്ചു.

സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ മൂന്നംഗ സമിതിയെയാണ് പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും മറ്റും എസ്സി പദവി നല്‍കുന്നത് പരിശോധിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചത്. ജസ്റ്റിസ് ബാലകൃഷ്ണന് പുറമെ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന രവീന്ദ്രകുമാര്‍ ജയിന്‍, യുജിസി അംഗം ഡോ. സുഷമ യാദവ് എന്നിവരാണ് അംഗങ്ങള്‍. സമിതി രൂപീകരണത്തെ എന്തടിസ്ഥാനത്തിലാണ് ചോദ്യംചെയ്യുന്നതെന്ന് കോടതി ആരാഞ്ഞു.

Latest News