തെക്കുകിഴക്കന്‍ യുക്രെയ്നിലെ സാപ്പോറിഷ്യ നഗരത്തില്‍ റഷ്യന്‍ പട്ടാളം നടത്തിയ മിസൈല്‍ ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം ഏഴായി ഉയര്‍ന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റീജിയണല്‍ ഗവര്‍ണര്‍ ഒലെക്സാണ്ടര്‍ സ്റ്റാറൂഖ് പറഞ്ഞു.
ബഹുനിലക്കെട്ടിടങ്ങള്‍ ലക്ഷ്യമിട്ട് ഏഴ് ആക്രമണങ്ങളാണ് ഉണ്ടായതെന്നു യുക്രെയ്ന് വൃത്തങ്ങള്‍ പറഞ്ഞു. എസ് -300 വ്യോമ പ്രതിരോധ മിസൈലുകള്‍ ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തുന്നതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.