Tuesday, November 26, 2024

അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയുടെ മരണം: മൂന്ന് ദിവസം ദുഃഖാചരണം പ്രഖ്യാപിച്ച് യുഎഇയിൽ

അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയായ ശൈഖ് സഈദ് ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തെ തുടർന്ന് യുഎഇയിൽ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്നു മുതൽ ഈ മാസം 29 വരെ മൂന്ന് ദിവസത്തേക്കാണ് ഭരണകൂടം ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്നത്. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയവെ വ്യാഴാഴ്ച പുലർച്ചെയായിരുന്നു സയീദ് ബിൻ സായിദ് അൽ നഹ്യാന്റെ അന്ത്യം.

ദുഃഖാചരണത്തിൻറെ ഭാഗമായി യുഎഇയുടെ ദേശീയ പതാക മൂന്നു ദിവസത്തേക്ക് പകുതി താഴ്ത്തിക്കെട്ടുമെന്ന് പ്രസിഡൻഷ്യൽ കോർട്ട് അറിയിച്ചു. കഴിഞ്ഞ കുറച്ച് നാളുകളായി ഷെയ്ഖ് സയീദിനെ ആരോഗ്യപ്രശ്‌നങ്ങൾ അലട്ടിയതിനെ തുടർന്ന് ഈ മാസം 22ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. യുഎഇ പ്രസിഡൻറ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പ്രതിനിധിയും സഹോദരനുമായിരുന്നു അന്തരിച്ച ഷെയ്ഖ് സയീദ്. സഹോദരന്റെ വിയോഗത്തിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാൻ അനുശോചിച്ചു. മറ്റ് ജിസിസി രാഷ്ട്രത്തലവൻമാരും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

1965 ൽ അൽഐനിലാണ് ഷെയ്ഖ് സയീദ് ജനിച്ചത്. 1988ൽ 1988ൽ യുഎഇ സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയ അദ്ദേഹം അബുദാബിയിലെ ആസൂത്രണ വകുപ്പിന്റെ അണ്ടർ സെക്രട്ടറിയായി നിയമിക്കപ്പെട്ടു. പിന്നീട് 1991 മുതൽ 1996 വരെ തുറമുഖ വകുപ്പിന്റെ ചെയർമാനായിരുന്നു അദ്ദേഹം. 2000 ൽ യുഎഇ ഫുട്‌ബോൾ അസോസിയേഷന്റെ പ്രസിഡന്റായി. അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗം, അബുദാബി കൗൺസിൽ ഫോർ ഇക്കണോമിക് ഡവലപ്മെന്റ്, അൽ വഹ്ദ സ്പോർട്സ് ക്ലബിന്റെ ചെയർമാൻ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

Latest News