Sunday, November 24, 2024

ദളിത് വിദ്യാർഥിയുടെ മരണം: വിദ്യാര്‍ഥികൾ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് ഡൽഹി ഐഐടി

വിദ്യാർഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് ഉറപ്പുമായി ഡൽഹി ഐഐടി. ദളിത് വിദ്യാർഥിയുടെ ആത്മഹത്യയെ തുടര്‍ന്ന് വിദ്യാര്‍ഥികൾ ഉന്നയിച്ച പന്ത്രണ്ട് ആവശ്യങ്ങളാണ് അംഗീകരിക്കുമെന്ന് ഐഐടി ഉറപ്പ് നല്‍കിയത്. ഓപ്പൺ ഹൗസ് ഡയറക്ടറുടേതാണ് ഉറപ്പ്.

കഴിഞ്ഞ ദിവസം ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഹോസ്റ്റലില്‍ ബീടെക് വിദ്യാര്‍ഥിയായ അനില്‍ കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ വിദ്യാര്‍ഥികള്‍ വിവിധ ആവശ്യങ്ങള്‍ ഉയര്‍ത്തി പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഗണിത ശാസ്ത്ര വിഭാഗത്തിൽ ഘടന മാറ്റം, ഗ്രേഡിംഗ് രീതിയിലെ അപകാത ഒഴിവാക്കൽ, വിദ്യാർത്ഥികൾക്ക് കൗൺസലിംഗ്, പിന്നാക്ക വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം വർധിപ്പിക്കൽ തുടങ്ങിയ ആവശ്യങ്ങള്‍ അം​ഗീകരിക്കാമെന്ന് അധികൃതര്‍ ഉറപ്പ് നൽകിയത്. ഇന്ന് എല്ലാ പഠന വകുപ്പുകളിലും ഇത് സംബന്ധിച്ച് ചർച്ച നടത്തുമെന്നാണ് വിവരം.

എന്നാല്‍, വിഷയത്തിൽ അന്തിമ തീരുമാനമായില്ലെങ്കിൽ പഠനം മുടക്കി സമരം നടത്തുമെന്ന് വിദ്യാർഥികള്‍ അറിയിച്ചു.

Latest News