Monday, November 25, 2024

സ്പെയിനിലെ പ്രളയത്തിൽ മരണം 150 കടന്നു: നിരവധിപ്പേർ ഇപ്പോഴും കാണാമറയത്ത്

സ്‌പെയിനിലെ ഏറ്റവും വലിയ വെള്ളപ്പൊക്കദുരന്തത്തിൽ ഇതുവരെ 158 പേർ മരിച്ചതായി റിപ്പോർട്ട്. ദുരന്തത്തിൽ അകപ്പെട്ടവരെയും അതിജീവിച്ചവരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ രക്ഷാപ്രവർത്തകർ തുടരുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുന്നതിനാൽ വ്യാഴാഴ്ച 1,200 ൽ അധികം ആളുകളെയാണ് രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചത്; ഡ്രോണുകളും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാണ്.

ചൊവ്വാഴ്ച രാത്രിയുണ്ടായ വെള്ളപ്പൊക്കത്തിൽ ഏറ്റവും കൂടുതൽ നാശം വിതച്ച ചില പട്ടണങ്ങളിൽ, ചെളിയിൽനിന്നും അവശിഷ്ടങ്ങളിൽനിന്നും മൃതദേഹങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. വലൻസിയയിൽ 155 മരണങ്ങളാണ് രേഖപ്പെടുത്തിയത്. കാസ്റ്റില്ല-ലാ മഞ്ചയിൽ രണ്ടു മരണങ്ങളും അൻഡലൂഷ്യയിൽ ഒരു ബ്രിട്ടീഷ് പൗരനും മരണപ്പെട്ടു. വലൻസിയയിൽ നദി കരകവിഞ്ഞൊഴുകിയപ്പോഴുണ്ടായ നാശനഷ്ടത്തിലാണ് കൂടുതൽ മരണങ്ങൾ സംഭവിച്ചത്.

ഇപ്പോഴും കാണാതായ ആളുകളുടെ എണ്ണം ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ നിരവധിപ്പേരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News