അതിശൈത്യത്തില്‍ വിറങ്ങലിച്ച് ഉത്തരേന്ത്യ. ഇതേത്തുടര്‍ന്ന്, വിമാനങ്ങള്‍ പലതും വൈകി. ഡല്‍ഹിയില്‍ നിന്ന് പുറപ്പെടേണ്ട 118 വിമാനങ്ങളും ഡല്‍ഹിയിലേയ്ക്ക് എത്തേണ്ട 32 വിമാനങ്ങളുമാണ് വൈകിയത്.
കാഴ്ചാപരിധി കുറഞ്ഞതിനാല്‍ 3 വിമാനങ്ങള്‍ ജയ്പൂരിലേയ്ക്ക് തിരിച്ചു വിട്ടു. ഭട്ടിന്‍ഡ, ആഗ്ര, ലഖ്നൗ എന്നിവിടങ്ങളില്‍ കാഴ്ചാപരിധി 0 മീറ്റര്‍ ആണ്. കനത്ത മൂടല്‍മഞ്ഞ് കാരണം ഉത്തര റെയില്‍വേയില്‍ 29 ട്രെയിനുകള്‍ വൈകി ഓടുകയാണ്.
നാല് സംസ്ഥാനങ്ങളില്‍ ഐഎംഡി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡല്‍ഹി, യുപി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട്. രാജസ്ഥാനിലും ബിഹാറിലും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അവസാന 24 മണിക്കൂറില്‍ ഡല്‍ഹിയില്‍ താപനില 2.2 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നു. ശനിയാഴ്ച ഡല്‍ഹിയില്‍ ചില പ്രദേശങ്ങളില്‍ താപനില 1.5 ഡിഗ്രി വരെയായി കുറഞ്ഞിരുന്നു.
യുപിയിലെ കാണ്‍പൂരില്‍ ശീതതരംഗത്തില്‍ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 25 പേര് മരിച്ചു. രക്തസമ്മര്‍ദ്ദം പെട്ടെന്ന് കൂടിയതും രക്തം പെട്ടെന്ന് കട്ടപിടിച്ചതും ഹൃദയാഘാതത്തിലേക്ക് നയിച്ചതാണ് 25 പേരുടേയും മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.