ഇന്ത്യയില്‍ വായുമലിനീകരണം രൂക്ഷമാകുന്നതായി പഠന റിപ്പോര്‍ട്ട്. സ്വിസ് സ്ഥാപനമായ ഐക്യുഎയര്‍ പുറത്തിറക്കിയ വേള്‍ഡ് എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ ഏറ്റവും മലിന സ്ഥലങ്ങളുടെ പട്ടികയില്‍ ഇന്ത്യയിലെ 63 നഗരങ്ങള്‍ ഇടംപിടിച്ചു. അതില്‍ത്തന്നെ ആദ്യ 15ല്‍ പത്തും ഇന്ത്യയിലാണ്. ഇതില്‍ അഞ്ചെണ്ണം ഉത്തര്‍പ്രദേശിലും. പാകിസ്ഥാനിലെ നാലു നഗരവും ചൈനയിലെ ഒരു നഗരവും ആദ്യ പതിനഞ്ചിലുണ്ട്.
ലോകത്തിലെ ഏറ്റവും മലിന സ്ഥലം രാജസ്ഥാനിലെ ഭിവാഡിയാണ്. രണ്ടാംസ്ഥാനം ഉത്തര്‍പ്രദേശിലെ ഗാസിയാബാദിനും. പട്ടികയില്‍ നാലാം സ്ഥാനവും തുടര്‍ച്ചയായ രണ്ടാംവര്‍ഷവും ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാനം എന്ന ഖ്യാതിയും ന്യൂഡല്‍ഹിക്കാണ്. മുന്‍വര്‍ഷത്തേക്കാള്‍ 15 ശതമാനം മലിനീകരണത്തിന്റെ തോത് വര്‍ധിച്ചു.
ലോകാരോഗ്യ സംഘടനയുടെ സുരക്ഷാ പരിധിയേക്കാള്‍ ഏകദേശം 20 മടങ്ങ് കൂടുതലാണ് ഇവിടത്തെ മലിനീകരണം. ഹരിയാനയിലെയും പഞ്ചാബിലെയും മൂന്നുവീതം നഗരവും ആദ്യ 15ല്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ചെന്നൈ ഒഴികെയുള്ള ആറ് മെട്രോ നഗരത്തിലും കഴിഞ്ഞവര്‍ഷം അന്തരീക്ഷ മലിനീകരണ തോത് ഉയര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.