Monday, April 21, 2025

ഡല്‍ഹിയില്‍ ഡീസല്‍ ഉപയോഗം അടുത്തവര്‍ഷം ആദ്യം മുതല്‍ നിരോധിക്കും

ഡല്‍ഹിയില്‍ ഡീസല്‍ ഉപയോഗം അടുത്തവര്‍ഷം ആദ്യം മുതല്‍ നിരോധിക്കും. 2023 ജനുവരി ഒന്ന് മുതലാണ് നിരോധിക്കുക.

വ്യാവസായിക ഉപയോഗം അടക്കം പൂര്‍ണമായാണ് ഡീസല്‍ ഉപയോഗം തടയുക. രാജ്യ തലസ്ഥാനത്തെ അന്തരീക്ഷ ഗുണനിലവാരം സംരക്ഷിക്കാന്‍ നിയോഗിച്ച സമിതിയുടേതാണ് തീരുമാനം. ഡല്‍ഹിയിലെ അന്തരീക്ഷ മാലിന്യ വിഷയം അതീവ രൂക്ഷം ആകാതിരിക്കാന്‍ ഡീസല്‍ നിരോധനം അനിവാര്യമെന്ന് സമിതി വിലയിരുത്തി.

ഡല്‍ഹിയിലേതിന് സമാനമായി പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ച ഛണ്ഡീഗഡ്ന്റെ നീക്കം നിരോധിക്കണമെന്ന് കിരണ്‍ ഖേര്‍ എംപി ആവശ്യപ്പെട്ടു. ഛണ്ഡീഗഡില്‍ അന്തരീക്ഷ മലിനീകരണം ഡല്‍ഹിയേക്കാള്‍ ഭേദമാണെന്നും നിലവില്‍ ഡല്‍ഹി പാറ്റേണ്‍ കൈക്കൊള്ളേണ്ട സാഹചര്യമില്ലെന്നും കിരണ്‍ ഖേര്‍ ചൂണ്ടിക്കാട്ടി.

നിലവില്‍ 15 വര്‍ഷം പഴക്കമുള്ള പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ മാത്രമേ ഛണ്ഡീഗഡില്‍ ഉപയോഗിക്കാന്‍ പാടുള്ളു. കാലാവധി കഴിഞ്ഞാല്‍ അഞ്ച് വര്‍ഷത്തേക്ക് കൂടി വാഹനം ഫിറ്റ്നസ് ടെസ്റ്റിന് വിധേയമാക്കി പുതുക്കാം.

 

Latest News