Friday, April 4, 2025

ദില്ലിയിലെ ബിജെപി അധ്യക്ഷൻ രാജിവച്ചു

ഡൽഹിയിലെ ബിജെപി അധ്യക്ഷൻ അദേശ് ഗുപ്ത രാജിവച്ചു.
മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഏറ്റ പരാജയത്തെ തുടർന്നാണ് അദേശിന്റെ രാജി.

ഡിസംബർ നാലിനു നടന്ന മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത പരാജയം ഏൽക്കേണ്ടി വന്നിരുന്നു. 15 വർഷത്തെ ബിജെപി ഭരണത്തിന് ആണ് തിരഞ്ഞെടുപ്പിൽ അന്ത്യം കുറിച്ചത്. ഇതിനെ തുടർന്നാണ് അദേശ് രാജി നൽകിയത്.

250 സീറ്റുള്ള ഡൽഹി മുൻസിപ്പൽ കോർപറേഷനിൽ 134 സീറ്റാണ് ആപ് നേടിയത്. ബിജെപിക്ക് 104 സീറ്റിൽ ഒതുങ്ങേണ്ടതയും വന്നു. ഡൽഹിയിലെ കനത്ത തോൽവിയിൽ ബിജെപി കേന്ദ്ര നേതൃത്വവും ഞെട്ടിയിരുന്നു. തുടർന്നാണ് ഡൽഹി അധ്യക്ഷൻ സ്ഥാനം ഒഴിയുന്നത്.

Latest News