Thursday, December 12, 2024

സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസേഴ്‌സിന്റെ അഭിപ്രായ സ്വാതന്ത്ര്യം: പരിധി പരിശോധിക്കാൻ ഡൽഹി ഹൈക്കോടതി

സാധനങ്ങൾ അല്ലെങ്കിൽ സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഒരു സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ നടത്തുന്ന അഭിപ്രായം ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19 (2), ആർട്ടിക്കിൾ 19 (1) (എ) പ്രകാരമുള്ള സംസാര സ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും പരിധികളിൽ ഉൾപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി. ന്യൂട്രീഷ്യൻ സപ്ലിമെന്റുകൾ വിൽക്കുന്ന സാൻ ന്യൂട്രീഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നൽകിയ ഹർജിയിലാണ് കോടതി ഈ നിർദ്ദേശം മുന്നോട്ട് വച്ചത്.

സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസേഴ്‌സ് നടത്തുന്ന അപകീർത്തികരമായ പരാമർശങ്ങൾക്കെതിരെയുള്ള ഉത്തരവുകൾക്കായി പ്രമുഖ ബ്രാൻഡുകൾ അടുത്തിടെ കോടതിയെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയെ കുറിച്ച് പുനർവിചിന്തനം ചെയ്യാൻ കോടതി നിർബന്ധിതമായത്. പൊതു ക്രമം, മര്യാദ, ധാർമ്മികത, മറ്റ് ഘടകങ്ങൾ എന്നിവയ്ക്കുള്ള പരിമിതികൾ ഏർപ്പെടുത്തുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 19(2)-ൽ പറഞ്ഞിരിക്കുന്ന നിയന്ത്രണങ്ങളുമായി താരതമ്യം ചെയ്താകും പരിശോധന നടത്തുക.

ഇൻഫ്‌ളുവൻസേഴ്‌സിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ സംബന്ധിക്കുന്ന ഭരണഘടനാപരമായ ചോദ്യങ്ങളിൽ അവരുടെ വീക്ഷണങ്ങളും വ്യക്തിപരമായി മനസിലാക്കുന്ന പ്രത്യാഘാതങ്ങൾ കൂടി വ്യക്തമാക്കുന്ന കുറിപ്പുകൾ സമർപ്പിക്കാൻ യഥാക്രമം ഗൂഗിളിനും മെറ്റായ്ക്കും വേണ്ടി ഹാജരായ അഭിഭാഷകരായ ആദിത്യ ഗുപ്തയോടും വരുൺ പഥക്കിനോടും കോടതി ആവശ്യപ്പെട്ടു. കേസ് ഡിസംബർ 16ന് അടുത്ത വാദം കേൾക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News