Monday, November 25, 2024

പ്രായപൂര്‍ത്തിയാകാത്തവരുടെ അവയവദാനം; മാര്‍ഗനിര്‍ദേശം വേണമെന്ന് ഡല്‍ഹി ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത വ്യക്തികള്‍ക്ക് അവയവദാനം ചെയ്യാവുന്ന അസാധാരണ സാഹചര്യങ്ങള്‍ സംബന്ധിച്ച് മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം. 17 വയസ്സുകാരിക്ക് അച്ഛനുവേണ്ടി കരള്‍ പകുത്ത് നല്‍കാനുള്ള അനുമതി നല്‍കിയശേഷമാണ് ഈ വിഷയത്തില്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചത്.

അവയവദാന നിയമത്തിലെ 5(3)(ജി) വകുപ്പ് അനുസരിച്ച് അസാധാരണ സാഹചര്യങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും അവയവദാനം നടത്താമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍, അസാധാരണ സാഹചര്യങ്ങള്‍ എന്താണെന്ന കാര്യം നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍, കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതാണ് ഉചിതമെന്ന് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് നിരീക്ഷിച്ചു.

 

Latest News