രാജ്യത്ത് ക്ഷയരോഗവ്യാപനം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളം. ലക്ഷത്തില്‍ 115 പേരാണ് കേരളത്തില്‍ രോഗികള്‍. ഡല്‍ഹിയിലാണ് വ്യാപനം തീവ്രം. ലക്ഷത്തില്‍ 534. രാജസ്ഥാനില്‍ 484, യുപിയില്‍ 481, ഹരിയാനയില്‍ 454. ഇന്ത്യയില്‍ ക്ഷയരോഗികളുടെ എണ്ണത്തില്‍ 2021ല്‍ 19 ശതമാനം വര്‍ധന വന്നതായി ഇന്ത്യ ടിബി റിപ്പോര്‍ട്ട് 2022 പറയുന്നു.
2021 ല്‍ 19.3 ലക്ഷമാണ് പുതിയ രോഗികള്‍. 2020ല്‍ 16.3 ലക്ഷമായിരുന്നു. ക്ഷയരോഗം ബാധിച്ച് 2020ല്‍ മരിച്ചത് 4.93 ലക്ഷം പേര്‍. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനം വര്‍ധന. എയ്ഡ്സ് രോഗികളെ ഒഴിവാക്കിയുള്ള കണക്കാണ് ഇത്. രാജ്യത്തെയാകെ ക്ഷയരോഗവ്യാപനം ലക്ഷത്തില്‍ 312 രോഗികള്‍ എന്ന തോതിലാണ്. ഇത് ആഗോള ശരാശരിയായ ലക്ഷത്തില്‍ 127 എന്നതിനെ അപേക്ഷിച്ച് ഇരട്ടിയിലേറെയാണ്. ഇന്ത്യയില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ 64 ശതമാനവും ചികിത്സ തേടിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 1955-58ല്‍ ആദ്യ ദേശീയ ക്ഷയരോഗ സര്‍വേക്കുശേഷം ഇതാദ്യമായാണ് സര്‍വേ.