Tuesday, November 26, 2024

ഡൽഹി സർവീസസ് ആക്ട് നിയമമായി

ഡൽഹി സർവീസസ് ആക്ടിനു രാഷ്ട്രപ്തിയുടെ അംഗീകാരം ലഭിച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മു ബില്ലിൽ ഒപ്പ് വച്ചതോടെയാണ് ആക്ടിനു അംഗീകരമായത്. ഇതോടെ ദേശീയ തലസ്ഥാനത്തെ സേവനങ്ങളുടെ നിയന്ത്രണം സംബന്ധിച്ച ഓര്‍ഡിനന്‍സിന് പകരമായി കേന്ദ്രം കൊണ്ടുവന്ന ബില്ല് നിയമമായി.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഓഗസ്റ്റ് 1 നാണ് ഗവണ്‍മെന്റ് ഓഫ് നാഷണല്‍ ക്യാപിറ്റല്‍ ടെറിട്ടറി ഓഫ് ഡല്‍ഹി (ഭേദഗതി) ബില്‍, പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ആഗസ്റ്റ് 7ന് ബില്‍ രാജ്യസഭയില്‍ പാസായി. ഇതേ തുടർന്ന് ബിൽ രാഷ്ട്രപതിക്ക് കൈമാറുകയായിരുന്നു.രാജ്യതലസ്ഥാനത്തെ ഉദ്യോഗസ്ഥരുടെമേല്‍ കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്ന ബില്‍, ഉപരിസഭയില്‍ 131 അനുകൂല വോട്ടുകള്‍ക്കാണ് പാസായത്. ബില്ലിനെതിരെ 102 വോട്ടും ലഭിച്ചിരുന്നു.

ഡല്‍ഹിയില്‍ ഉദ്യോഗസ്ഥരുടെ നിയമനങ്ങളിലും സ്ഥലമാറ്റങ്ങളിലുമെല്ലാം നടപടികള്‍ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലായിരിക്കുമെന്നാണ് ബില്‍ നിര്‍ദ്ദേശിക്കുന്നത്. മണിപ്പൂരിലെ സ്ഥിതിഗതികളെച്ചൊല്ലി ലോക്സഭയിലും രാജ്യസഭയിലും കടുത്ത പ്രതിഷേധങ്ങളുണ്ടായ സാഹചര്യത്തിലാടയിരുന്നു ബില്‍ അവതരിപ്പിച്ചത്. മിക്ക പ്രതിപക്ഷ പാര്‍ട്ടികളും ബില്ലിനെ എതിര്‍ത്തിരുന്നു.

Latest News