Thursday, December 5, 2024

ഡൽഹിയിൽ കനത്ത പുകമഞ്ഞ്: എല്ലാ പ്രൈമറി സ്കൂളുകളും അടച്ചു

വായുമലിനീകരണം വർധിക്കുന്നതിനാൽ ഡൽഹിയിലെ എല്ലാ പ്രൈമറി സ്കൂളുകളും അടച്ചിടാൻ ഉത്തരവിട്ട് ഭരണകൂടം. രൂക്ഷമായ വായൂമലിനീകണം മൂലമുള്ള പുകമഞ്ഞ് നഗരത്തെ മൂടിയതിനാൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ക്ലാസുകൾ ഓൺലൈനായി തുടരുമെന്ന് ഇന്ത്യൻ തലസ്ഥാനത്തെ മുഖ്യമന്ത്രി അതിഷി മർലേന സിംഗ് എക്സ്-ലെ ഒരു പോസ്റ്റിൽ പറഞ്ഞു.

ഡൽഹിയും സമീപനഗരങ്ങളും ജനങ്ങളുടെ ആരോഗ്യത്തിന് അപകടകരമാണെന്നു കരുതുന്ന മലിനീകരണത്തോത് നേരിടുകയാണ്. വ്യാഴാഴ്ച, വായുവിലെ സൂക്ഷ്മകണികകൾ, ലോകാരോഗ്യ സംഘടന സുരക്ഷിതമെന്നു കരുതുന്നതിനെക്കാൾ 50 മടങ്ങ് കൂടുതലായിരുന്നു രേഖപ്പെടുത്തിയത്. കുറഞ്ഞ താപനില, പുക, പൊടി, കുറഞ്ഞ കാറ്റിന്റെ വേഗത, വാഹനങ്ങളിൽനിന്നുള്ള വാതകങ്ങളുടെ പുറന്തള്ളൽ, വിളകൾ കത്തിക്കൽ എന്നിവയുടെ അനന്തരഫലമായി ശൈത്യകാലത്ത് ഡൽഹിയും വടക്കൻസംസ്ഥാനങ്ങളും വർഷം തോറും പുകമഞ്ഞ് പ്രതിസന്ധി രൂക്ഷമായി നേരിടുന്നു.

സ്വിസ് ആസ്ഥാനമായുള്ള എയർ ക്വാളിറ്റി ഇൻഡക്സ് (എ. ക്യു. ഐ.) മോണിറ്ററിംഗ് ഗ്രൂപ്പായ ഐ. ക്യു. എയർ പറയുന്നതനുസരിച്ച്, വ്യാഴാഴ്ച ഡൽഹിയിൽ ഒരു ക്യുബിക് മീറ്റർ വായുവിൽ ശരാശരി 254 ഫൈൻ പാർട്ടിക്കിൾ മെറ്റർ (പി. എം. 2.5) ഉണ്ടായിരുന്നു. ഇത് 24 മണിക്കൂർ സമയത്തിനുള്ളിൽ 15 ൽ കൂടുതൽ സുരക്ഷിതമല്ലെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകളിൽ വ്യക്തമാക്കുന്നു.

സൂക്ഷ്മകണങ്ങൾക്ക് ശ്വാസകോശത്തിലൂടെ തുളച്ചുകയറാനും അവയവങ്ങളെ ബാധിക്കാനും കഴിയുമെന്നതാണ് ഇതിനു കാരണം. ഇത് ഹൃദയ, ശ്വാസകോശരോഗങ്ങൾക്കു കാരണമാകും. ഒപ്പം ഇത് കൊച്ചുകുട്ടികളുടെ വളർച്ചയെ വൈകിപ്പിക്കുമെന്നും ഗവേഷണങ്ങൾ തെളിയിക്കുന്നു. പ്രാദേശിക മാധ്യമങ്ങൾ പറയുന്നതനുസരിച്ച്, ഡൽഹിയിലെ താമസക്കാർ കണ്ണിന് അസ്വസ്ഥതയും ശ്വസനപ്രശ്നങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വടക്കൻ ഇന്ത്യൻ നഗരമായ ചണ്ഡീഗഢിനെപ്പോലെ അയൽനഗരങ്ങളായ ഗുരുഗ്രാം, നോയിഡ എന്നിവിടങ്ങളിലും അപകടകരമായ വായൂമലിനീകരണം ഉണ്ടെന്ന് ഐ. ക്യു. എയറിന്റെ നിരീക്ഷണം സൂചിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News