മൂന്നു ദിവസങ്ങള്‍ക്കുശേഷം ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരത്തിൽ നേരിയ പുരോഗതി. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് (സി.പി.സി.ബി) ന്റെ കണക്കുകള്‍പ്രകാരം, ഗുരുതരാവസ്ഥയിൽ നിന്ന് ‘വളരെ മോശം’ വിഭാഗത്തിലേക്കാണ് താഴ്ന്നിരിക്കുന്നത്. രാജ്യതലസ്ഥാനത്ത് താപനില കുറയാൻ തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.
വെള്ളിയാഴ്ച വൈകുന്നേരം നാലുമണിക്ക് രേഖപ്പെടുത്തിയ ഡൽഹിയിലെ 24 മണിക്കൂർ ശരാശരി എ.ക്യു.ഐ 405 ആയിരുന്നു. വ്യാഴാഴ്ച 419, ബുധനാഴ്ച 401, ചൊവ്വാഴ്ച 397, തിങ്കളാഴ്ച 358, ഞായറാഴ്ച 218 എന്നിങ്ങനെയായിരുന്നു കണക്കുകൾ. ഇതാണ് ശനിയാഴ്ച രാവിലെ മുതല്‍ ശരാശരി എ.ക്യു.ഐ 398 -ലേക്ക് താഴ്ന്നത്.
സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് (സി.പി.സി.ബി) രാവിലെ ആറുമണിക്ക് രേഖപ്പെടുത്തിയ കണക്കുകൾപ്രകാരം ആർ.കെ പുരത്ത് 396, ന്യൂ മോട്ടി ബാഗിൽ 350, ഐ.ജി.ഐ എയർപോർട്ട് ഏരിയയിൽ 465, നെഹ്‌റു നഗറിൽ 416 എന്നിങ്ങനെയാണ് വായുവിന്റെ ഗുണനിലവാരം രേഖപ്പെടുത്തിയിരിക്കുന്നത്.
പൂജ്യത്തിനും 50 -നുമിടയിലുള്ള എ.ക്യു.ഐ നല്ലത്, 51, 100 തൃപ്‌തികരം, 101-ഉം 200 മിതമായത്, 201-ഉം 300-ഉം ‘കുഴപ്പമില്ലത്തത്, 301-ഉം 400-ഉം വളരെ മോശം, 401-ഉം 450-ഉം അതിനു മുകളിലുംവരുന്നത് പ്ലസ് വിഭാഗം അഥവാ ഗുരുതരവിഭാഗം എന്നിങ്ങനെയാണ് എ.ക്യു.ഐ.