ഡെങ്കിപ്പനിക്കെതിരായ വാക്‌സിന്‍ 2026 മധ്യത്തോടെ വിപണിയിലെത്തും. ഇതിന്റെ ആദ്യഘട്ട ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയായതായി നിര്‍മാതാക്കളായ ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍ ലിമിറ്റഡ്(ഐഐഎല്‍) എംഡി കെ. ആനന്ദ്കുമാര്‍ അറിയിച്ചു. രണ്ടും മൂന്നും ഘട്ട ക്ലിനിക്കല്‍ ട്രയലുകള്‍ വൈകാതെ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സുരക്ഷിതത്വം നിരീക്ഷിക്കാനായി നടത്തിയ ആദ്യഘട്ട ട്രയല്‍ വന്‍ വിജയമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൈദരാബാദ് ആസ്ഥാനമായ ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍ ലിമിറ്റഡ് നാഷണല്‍ ഡെയറി ഡവലപ്‌മെന്റ് ബോര്‍ഡിന്റെ ഉപകന്പനിയാണ്.
ദേശീയ രോഗപ്രതിരോധ പരിപാടിയിലേക്ക് ഡിപിടി, ടിടി, ഹെപ്പറ്റൈറ്റിസ് ബി വാക്‌സിനുകള്‍ നിര്‍മിച്ചു നല്‍കുന്നത് ഐഐഎല്‍ ആണ്. സിക്കാ വൈറസിനെതിരേയുള്ള വാക്‌സിനും കമ്പനി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.