Monday, March 10, 2025

കാർത്തൂമിനു പുറത്ത് തടങ്കൽകേന്ദ്രവും കൂട്ടക്കുഴിമാടവും; പീഡനങ്ങളുടെ തെളിവുകൾ കണ്ടെത്തി

സുഡാന്റെ തലസ്ഥാനമായ കാർത്തൂമിൽ സുഡാനീസ് സൈന്യം കണ്ട കാഴ്ചകൾ ആരെയും ഞെട്ടിക്കുന്നതാണ്. സുഡാനി സൈന്യം ഇവിടം തിരിച്ചുപിടിച്ചതിനു തൊട്ടുപിന്നാലെ അർധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് ഒരു താവളത്തിൽ നടത്തിയ സന്ദർശനത്തിലാണ് ഞെട്ടിക്കുന്ന കാഴ്ചകൾ കണ്ടത്. അഞ്ഞൂറിലധികം ആളുകളെ പീഡിപ്പിക്കുകയോ, പട്ടിണിക്കിടുകയോ ചെയ്യുന്ന തരത്തിലും അല്ലാതെയുമുള്ള ക്രൂരമായ പീഡനങ്ങളും രഹസ്യ കുഴിമാടങ്ങളുമാണ് ഇവിടെ കണ്ടത്.

കൊടും ക്രൂരമായ ശിക്ഷാരീതികളാണ് ഇവിടെ നടത്തിയിട്ടുള്ളത് എന്നാണ് ദി ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്യുന്നത്. വാതിലുകളിൽ തൂങ്ങിക്കിടക്കുന്ന കൈത്തണ്ടകൾ, ശിക്ഷാമുറികളെന്നു തോന്നിക്കുന്ന മുറിയുടെ തറയിൽ രക്തക്കറകൾ എന്നിവ അവിടെ കാണാമായിരുന്നു. മാത്രമല്ല, തടങ്കൽകേന്ദ്രത്തിൽ തടവിലാക്കപ്പെട്ട ആളുകളുടെ വിവരങ്ങളുമുണ്ടായിരുന്നു. അവരെ തടവുകാർ ആവർത്തിച്ച് പീഡിപ്പിച്ചതായും വിവരിക്കുന്നുണ്ട്.

ഇതിനു സമീപത്തായി ഒരു വലിയ സ്ഥലത്ത് ശ്മാശാനം ഉണ്ടായിരുന്നു. അതിൽ പേരുകൾ രേഖപ്പെടുത്താത്ത 550 ശവക്കുഴികൾ ഉണ്ടായിരുന്നതായും അവയിൽ ഓരോന്നിലും ഒന്നിലധികം മൃതദേഹങ്ങൾ ഉള്ളതായും പറയുന്നു. സുഡാനിൽ ആഭ്യന്തരയുദ്ധകാലത്ത് കണ്ടെത്തിയ ഏറ്റവും വലിയ താൽക്കാലിക ശ്മശാനമാണ് ഇത്. ഇവിടെ നിന്നും അതിജീവിച്ചവരെ പരിശോധിച്ച ഡോക്ടർമാർ പറഞ്ഞത് പലതരം പീഡനത്തിനൊപ്പം അവർ പട്ടിണിയിലും ആയിരുന്നു എന്നാണ്.

രണ്ടുവർഷം മുൻപ് പോരാട്ടം ആരംഭിച്ചതിനുശേഷം ഗാരി ഗ്രാമത്തിനു സമീപമുള്ള ഈ താവളം ഒരു പരിശീലനകേന്ദ്രമായി ആർ എസ് എഫ് ഏറ്റെടുത്തിരുന്നു. മാത്രമല്ല, യുദ്ധം ആരംഭിക്കുന്നതിനുമുൻപ് ഇവിടെ ശവക്കുഴികളൊന്നും ഉണ്ടായിരുന്നില്ലെന്നും ഉപഗ്രഹ ചിത്രങ്ങളിലൂടെ വ്യക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News