Monday, November 25, 2024

സൈനികരുമായി തിരുവനന്തപുരത്തേയ്ക്ക് പോയ ട്രെയിനിന് മുന്നിൽ സ്‌ഫോടക വസ്തുക്കൾ; അന്വേഷണം ആരംഭിച്ച് കരസേന

തിരുവനന്തപുരത്തേക്ക് സൈനികരും ആയുധങ്ങളുമായി എത്തിയ സ്‌പെഷ്യൽ ട്രെയിൻ കടന്നുപോകേണ്ട ട്രാക്കിൽ സ്‌ഫോടക വസ്തുകൾ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ച് കരസേന. മധ്യപ്രദേശിലെ രത്‌ലം ജില്ലയിലെ റെയിൽവേ ട്രാക്കിൽ ആണ് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്. സെപ്റ്റംബർ 18 നായിരുന്നു സംഭവം.

മീറ്ററുകൾ ഇവേളകളിൽ ട്രാക്കിൽ ഒന്നിലധികം ഡിറ്റണേറ്ററുകൾ സ്ഥാപിച്ചിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവം ഗുരുതരമാണെന്ന് റെയിൽവേയും ചൂണ്ടിക്കാട്ടിയ സാചര്യത്തിലാണ് റെയിൽവേയിലെ സിഗ്നൽ മാൻ, ട്രാക്ക് മാൻ തുടങ്ങി സുപ്രധാന ഉദ്യോഗസ്ഥരെ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.

ട്രെയിൻ കടന്നു പോയപ്പോൾ സ്‌ഫോടക വസ്തുക്കളിൽ രണ്ടെണ്ണം പൊട്ടിത്തെറിച്ചിരുന്നു. ശബ്ദം കേട്ട് ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി നടത്തിയ പരിശോധനയിലാണ് വീര്യം കുറഞ്ഞ പത്തോളം സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്.

Latest News