Sunday, November 24, 2024

കാൻസറിനുള്ള വാക്സിൻ വികസിപ്പിക്കുന്നു

കാൻസർ രോഗത്തിനുള്ള വാക്സിൻ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം നടക്കുന്നതായി യു.​എ​സ് ആ​സ്ഥാ​ന​മാ​യ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​മ്പ​നി. 2030- ഓടെ വാക്സിൻ വിപണികളിൽ എത്തിക്കുമെന്നാണ് യു എസ് കമ്പനിയായ മെഡേണയുടെ അവകാശ വാദം. കോവിഡ് വാക്സിൻ ഉൾപ്പടെ വികസിപ്പിച്ചെടുക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ച കമ്പനിയാണ് ഇത്.

‘അഞ്ചു വർഷത്തിനകം അർബുദം അടക്കം നിരവധി രോഗങ്ങൾക്ക് മരുന്ന് കണ്ടുപിടിക്കാന്‍ സാധിക്കും. പരീക്ഷണത്തിൽ ഗണ്യമായ പുരോഗതി ഉണ്ട്’- ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീസ​ർ ഡോ. ​പോ​ൾ ബ​ർ​ട്ട​ൺ പ​റ​ഞ്ഞു. ഒ​ന്നി​ല​ധി​കം ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​ണു​ബാ​ധ​ക​ൾ ഒ​രൊ​റ്റ കു​ത്തിവയ്പ്പിലൂടെ തടയാൻ പുതിയ വാക്സിനിലൂടെ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News