Monday, November 25, 2024

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൗണ്‍സിലിംഗ്; പോലീസുകാരുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ നിദേശങ്ങളുമായി ഡിജിപി

പോലീസുകാരുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ നിദേശങ്ങളുമായി ഡിജിപി. ഉദ്യോഗസ്ഥര്‍ക്ക് കൗണ്‍സിലിംഗ് ഏര്‍പ്പെടുത്തണം, വിവാഹ വാര്‍ഷികത്തിനും കുട്ടികളുടെ പിറന്നാളിനും ഉള്‍പ്പെടെ അവധി നല്‍കണം, വീക്കിലി ഓഫുകളും അനുവദനീയമായ അവധികളും പരമാവധി നല്‍കണം, ആഴ്ചയില്‍ ഒരു ദിവസം യോഗ പരിശീലിപ്പിക്കണമെന്നുമാണ് ഡിജിപിയുടെ നിര്‍ദേശത്തില്‍ പറയുന്നത്.

ജോലി സാഹചര്യം സഹിക്കാനാകാതെ ജോലി ഉപേക്ഷിച്ചു പോകുന്നവരുടെ എണ്ണം കൂടുന്നുവെന്നും ദീര്‍ഘകാല അവധിയെടുത്ത് മാറി നില്ക്കുന്നവരും അനുമതിയൊന്നുമില്ലാതെ മറ്റ് ജോലികള്‍ തേടിപ്പോകുന്നവരും കൂടുതലാണ്. കൂടാതെ, 69 പേരാണ് കേരള പോലീസില്‍ നാല് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത്. വിഷാദരോഗം കാരണമാണ് കൂടുതല്‍പേരും ആത്മഹത്യ ചെയ്തതെന്ന് കണക്കുകള്‍ പറയുന്നു. നവംബര്‍ 8 ന് പോലീസ് ആസ്ഥാനത്തു ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് 2019 ജനുവരി മുതല്‍ 2023 ഓഗസ്റ്റ് 30വരെയുള്ള കണക്കുകള്‍ അവതരിപ്പിച്ചത്.

ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആത്മഹത്യാ പ്രവണതയുള്ളവരേയും മാനസിക സമ്മര്‍ദ്ദം നേരിടുന്നവരേയും കണ്ടെത്തി കൗണ്‍സിലിംഗ് നല്‍കാനും ആഴ്ച്ചയില്‍ ഒരു ദിവസം കുറച്ചു സമയം യോഗ പോലുള്ള പരിശീലനങ്ങള്‍ നല്‍കുന്നതിനും മാനസിക പിരിമുറക്കം കുറയ്ക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാനുമാണ് നിര്‍ദേശം.

 

 

Latest News