Wednesday, April 2, 2025

മരണശേഷവും റെക്കോഡുമായി മറഡോണ! വിഖ്യാത ജേഴ്‌സി ലേലത്തില്‍ പോയത് 70.90 കോടി രൂപയ്ക്ക്

അന്തരിച്ച അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ ‘ദൈവത്തിന്റെ കൈ തൊട്ട ഗോള്‍’ നേടിയപ്പോള്‍ ധരിച്ച ജെഴ്സി റെക്കോഡ് വിലയ്ക്ക് ലേലത്തില്‍ വിറ്റു. ഏഴ് മില്ല്യണ്‍ പൗണ്ടി(67 കോടി 72 ലക്ഷത്തില്‍ കൂടുതല്‍)നാണ് ജെഴ്സി വിറ്റത്. കായിക മേഖലയില്‍ ലോകത്ത് ആദ്യമായാണ് റെക്കോഡ് തുകയക്ക് ഒരു സ്മാരണാര്‍ഹ വസ്തു വില്‍ക്കപ്പെടുന്നത്. ന്യുയോര്‍ക്കിലെ പ്രമുഖ ലേല കമ്പനിയായ സതബിയാണ് ജെഴ്സി ലേലത്തില്‍ സ്വന്തമാക്കിയത്.

1986 ലോകകപ്പ് ക്വാര്‍ട്ടറിലെ 51ാം മിനിറ്റിലാണ് മറഡോണ ഐതിഹാസിക ഗോള്‍ നേടിയത്. മല്‍സരശേഷം ഇംഗ്ലണ്ട് താരം സ്റ്റീവ് ഹോഡ്ജിന് മറഡോണ ജെഴ്‌സി കൈമാറിയിരുന്നു. തുടര്‍ന്ന് ജെഴ്‌സി ഹോഡ്ജിന്റെ കൈയിലായിരുന്നു. 35 വര്‍ഷമായി ജെഴ്‌സി ഇംഗ്ലണ്ടിലെ നാഷണല്‍ ഫുട്‌ബോള്‍ മ്യൂസിയത്തിലായിരുന്നു. ഈ ജെഴ്‌സിയാണ് ലേലത്തില്‍ വച്ചിരുന്നത്. ഏപ്രില്‍ 20 മുതല്‍ മെയ്യ് നാല് വരെ ഓണ്‍ലൈന്‍ വഴിയായിരുന്നു ലേലം.

ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായി വാഴ്ത്തപ്പെടുന്ന ഡിഗോ മറഡോണ ഹൃദയാഘാതത്തെ തുടര്‍ന്ന് 2020 നവംബര്‍ 25ന് കായികലോകത്തോട് വിടപറഞ്ഞിരുന്നു. 60കാരനായ ഇതിഹാസ ഫുട്‌ബോളര്‍ ഇതിന് രണ്ടാഴ്ച്ച മുമ്പ് തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടിരുന്നു. എന്നാല്‍ ഇതിഹാസ താരം സുഖംപ്രാപിച്ചുവരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഫുട്ബോള്‍ പ്രേമികളെ കണ്ണീരിലാഴ്ത്തി അദേഹത്തിന്റെ മരണവാര്‍ത്ത പുറത്തുവരികയായിരുന്നു.

 

 

 

Latest News