2021 മാര്‍ച്ച് മുതല്‍ 2022 മാര്‍ച്ച് വരെയുള്ള ഒരു വര്‍ഷ കാലഘട്ടത്തില്‍ ഡിജിറ്റല്‍, ഓണ്‍ലൈന്‍ ഇടപാടുകള്‍ 29 ശതമാനം വര്‍ദ്ധിച്ചെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ആര്‍ബിഐ യുടെ ഡിജിറ്റല്‍ പേയ്മെന്റ് സൂചികയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2021 മാര്‍ച്ചില്‍ 270.59 ഉം സെപ്തംബറില്‍ 304.06 ഉം ആയിരുന്ന സൂചിക 2022 മാര്‍ച്ചില്‍ 349.3 ആയി.
രാജ്യം ഡിജിറ്റല്‍ ഇടപാടുകളില്‍ എത്രമാത്രം നേട്ടം കൈവരിച്ചെന്നറിയാനായി 2018 മാര്‍ച്ചിലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റല്‍ പേയ്മെന്റ് സൂചിക (ആര്‍ബിഐ-ഡിപിഐ) അവതരിപ്പിച്ചത്. അഞ്ച് മാനദണ്ഡ പ്രകാരമാണ് ഡിജിറ്റല്‍ പേയ്മെന്റ് സൂചിക അളക്കുന്നത്.
ഇടപാടുകള്‍ സജ്ജമാക്കുന്നതിന്റെ അടിസ്ഥാനത്തില്‍ 25 ശതമാനം, ഇടപാടിന്റെ ആവശ്യകത പ്രകാരം 10 ശതമാനം, വിതരണഘടകങ്ങളുടെ അടിസ്ഥാനത്തില്‍ 15 ശതമാനം തുക തിരികെ അടയ്ക്കുന്നതിന് 45 ശതമാനം ഉപഭോക്തതൃ കേന്ദ്രീകൃതമായി 5 ശതമാനം എന്നിങ്ങനെയാണ് സൂചിക അളക്കുന്നത്. നാലു മാസത്തെ ഇടവേളയിലാണ് സൂചിക പ്രഖ്യാപിക്കുന്നത്.