മലയാളികൾക്ക് മനസ്സറിഞ്ഞു ചിരിക്കാൻ അവസരമൊരുക്കിയ സംവിധായകൻ ഷാഫി അന്തരിച്ചു. 56 വയസ്സായിരുന്നു. തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ രാത്രി 11. 30 നാണ് അന്തരിച്ചത്. മൃതദേഹം ഇന്ന് രാവിലെ ഇടപ്പള്ളിയിലെ വസതിയിലും തുടർന്ന് 9 മുതൽ 12 വരെ മണപ്പാട്ടിപ്പറമ്പ് കൊച്ചിൻ സഹകരണ ബാങ്ക് ഹാളിലും പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് കലൂർ മുസ്ലിം ജമാഅത്ത് പള്ളിയിൽ.
പ്രശസ്ത സംവിധായകൻ സിദ്ധീഖ് ഷാഫിയുടെ അമ്മാവനും സംവിധായകനും നടനുമായ റാഫി മെക്കാർട്ടിന്റെ സഹോദരനുമാണ്.
ദില്ലീ വാല രാജകുമാരൻ എന്ന സിനിമയുടെ അസിസ്റ്റന്റ് ഡയറക്റായി സിനിമാജീവിതം തടുങ്ങിയ ഷാഫി, 2001 ലാണ് വൺ മാൻ ഷോ എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്യുന്നത്. പിന്നീട് എക്കാലത്തെയും സൂപ്പർ ഹിറ്റുകളായി കല്യാണരാമൻ, മായാവി, തൊമ്മനും മക്കളും, പുലിവാൽ കല്യാണം, മേരിക്കുണ്ടൊരു കുഞ്ഞാട്, ചോക്ലേറ്റ്, മേക്ക് അപ്പ് മാൻ, ടു കൺട്രീസ് തുടങ്ങി നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു. തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും ഷാഫി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.