Tuesday, November 26, 2024

യൂണിയനുകള്‍ തമ്മിലുളള അഭിപ്രായതര്‍ക്കം: ദക്ഷിണാഫ്രിക്കയിലെ സ്വര്‍ണ്ണ ഖനിയില്‍ തൊഴിലാളികളെ ബന്ദികളാക്കി

യൂണിയനുകള്‍ തമ്മിലുളള അഭിപ്രായതര്‍ക്കങ്ങളെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയിലെ സ്വര്‍ണ്ണ ഖനിയില്‍ തൊഴിലാളികളെ ബന്ദികളാക്കിയതായി റിപ്പോര്‍ട്ട്. ഏകദേശം 500ഓളം തൊഴിലാളികള്‍ ഖനിക്കുള്ളിലുണ്ടെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ ജോലി കഴിഞ്ഞ് പുറത്തിറങ്ങേണ്ടിയിരുന്ന തൊഴിലാളികളാണ് രണ്ടുദിവസം പിന്നിട്ടിട്ടും പുറത്തിറങ്ങാന്‍ കഴിയാതെ സ്വര്‍ണ്ണ ഖനിയില്‍ കഴിയുന്നത്.

രാജ്യത്തെ ഔദ്യോഗിക യൂണിയനായ ‘ദ നാഷനൽ യൂണിയൻ ഓഫ് മൈൻ വർക്കേഴ്സ്’ലെ തൊഴിലാളികളെയാണ് എതിര്‍ വിഭാഗത്തിലുള്ള യൂണിയന്‍ നേതാക്കള്‍ ‘ന്യൂ ക്ലയിൻഫോണ്ടയ്ൻ’ സ്വര്‍ണ്ണ ഖനിയില്‍ പൂട്ടിയത്. രജിസ്ട്രേഷനില്ലാത്ത യൂണിയനിലെ ആളുകളാണ് പ്രശ്നമുണ്ടാക്കിയിരിക്കുന്നതെന്ന് ഖനിയുടെ സി.ഇ.ഒ അറിയിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെ 500ല്‍ അധികം അംഗങ്ങളെയാണ് ഒരുപറ്റം ആളുകൾ ബന്ദികളാക്കിയതെന്ന് ‘ദ നാഷനൽ യൂണിയൻ ഓഫ് മൈൻ വർക്കേഴ്സ്’ വ്യക്തമാക്കി. എന്നാല്‍ കമ്പനിയുടെയും ഔദ്യോഗിക യൂണിയന്റെയും വാദങ്ങളെ എതിർ യൂണിയൻ തള്ളുകയും കുത്തിയിരിപ്പ് സമരമാണ് നടക്കുന്നതെന്ന് വെളിപ്പെടുത്തുകയും ചെയ്തു .

Latest News