Tuesday, November 26, 2024

ധാന്യകയറ്റുമതിയുമായി ബന്ധപ്പെട്ട് തര്‍ക്കം: യുക്രൈന് ആയുധങ്ങൾ നൽകുന്നത് അവസാനിപ്പിച്ചതായി പോളണ്ട്

ധാന്യകയറ്റുമതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്ന് യുക്രൈനും പോളണ്ടുമായുള്ള സൗഹൃദബന്ധത്തില്‍ വിള്ളല്‍. വി​ല കു​റ​ഞ്ഞ യുക്രൈന്‍ ധാ​ന്യ​ങ്ങ​ൾ വ​ൻ​തോ​തി​ൽ എ​ത്തു​ന്ന​ത് പോളണ്ടിലെ ക​ർ​ഷ​ക​രെ പ്ര​യാ​സ​ത്തി​ലാ​ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടിക്കാട്ടിയുള്ള തര്‍ക്കമാണ് പുതിയ വെല്ലുവിളി. തര്‍ക്കത്തെ തുടര്‍ന്ന് യുക്രൈന് ആയുധങ്ങൾ നൽകുന്നത് അവസാനിപ്പിച്ചതായി പോളണ്ട് അറിയിച്ചു.

റഷ്യൻ അധിനിവേശത്തെ പ്രതിരോധിക്കാൻ പോരാടുന്ന യുക്രൈന്‍റെ പ്രധാന സഖ്യകക്ഷികളില്‍ ഒന്നായിരുന്നു പോളണ്ട്. അമേരിക്കയുടെ യുദ്ധവിമാനങ്ങൾ യുക്രൈന് നല്‍കുന്നതിനു മാസങ്ങള്‍ക്ക് മുന്‍പേ തന്നെ നൽകിയ നാറ്റോ രാജ്യമായിരുന്നു പോളണ്ട്. 200-ലധികം സോവിയറ്റ് ശൈലിയിലുള്ള ടാങ്കുകൾ, പാശ്ചാത്യ സൈനിക ഉപകരണങ്ങളും മറ്റ് സാമഗ്രികൾ എന്നിവയും പോളണ്ട് നൽകിയിരുന്നു. ‍‍എന്നാല്‍ ധാന്യക്കയറ്റുമതിയായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങള്‍ക്കിടെ പോ​ള​ണ്ട്, ഹം​ഗ​റി, സ്ലൊ​വാ​ക്യ എന്നീ രാജ്യങ്ങള്‍ റ​ഷ്യ​യെ സ​ഹാ​യി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ചതോടെയാണ് കടുത്ത തീരുമാനത്തിലേക്ക് കടക്കാന്‍ പോളണ്ടിനെ പ്രേരിപ്പിച്ചത്.

അതേസമയം, പോളണ്ടിനെ ആയുധവത്കരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ് യുക്രൈന് ആയുധങ്ങൾ നൽകുന്നത് നിർത്തിവയ്ക്കുന്നത് എന്നായിരുന്നു പോളിഷ് പ്രധാനമന്ത്രിയുടെ വിശദീകരണം. ഒക്ടോബർ 15ന് പോളണ്ടിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കർഷകരുടെ പിന്തുണ കൂടി ലക്ഷ്യമിട്ടാണ് നീക്കമെന്നും ആരോപണമുണ്ട്.

Latest News