ഓണസമ്മാനമായി കേരളത്തിനു ലഭിച്ച വന്ദേ ഭാരത് എക്സ് പ്രസിനെതിരെ യാത്രക്കാര്‍ക്ക് അതൃപ്തി. സംസ്ഥാനത്തിനു രണ്ടാമതായി ലഭിച്ച വന്ദേ ഭാരത് എട്ടു കോച്ചുകളുള്ള മിനി വന്ദേഭാരതാണെന്നതാണ് അതൃപ്തിക്കു കാരണം. കേരളത്തിലെ തിരക്കിന് ഇതു മതിയോ എന്നതാണ് യാത്രക്കാര്‍ ഉയര്‍ത്തുന്ന ചോദ്യം.
രാജ്യത്ത് നിലവിലോടുന്ന വന്ദേഭാരത് ട്രെയിനുകളിൽ ഏറ്റവും തിരക്കേറിയ ട്രെയിനാണ് കേരളത്തിലേത്. കാസർകോടു നിന്നും തിരുവനന്തപുരത്തേക്ക് ഓടുന്ന വന്ദേഭാരത് ട്രെയിനില്‍ 183 ശതമാനമാണ് ഒക്യുപെൻസി നിരക്ക്. തിരുവനന്തപുരം – കാസർകോട് വന്ദേഭാരതിൽ ഇത് 176 ശതമാനവും. നിലവിൽ ഓടുന്ന 16 കോച്ചുകളുള്ള തിരുവനന്തപുരം – കാസർകോട് വന്ദേഭാരതിൽ ടിക്കറ്റിനായി ആഴ്ചകൾക്ക് മുൻപേ ബുക്ക് ചെയ്യേണ്ട അവസ്ഥയാണുള്ളത്. അതിനാല്‍, എട്ടു കോച്ചുകളുള്ള മിനി വന്ദേഭാരത് കേരളത്തിലേക്ക് അയച്ചതെന്തിനാണെന്നാണ് യാത്രക്കാരുടെ ചോദ്യം.