ദീപാവലി പ്രമാണിച്ച് ന്യൂയോർക്ക് നഗരത്തിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ദീപാവലി പ്രമാണിച്ച് ന്യൂയോർക്കിൽ അവധി പ്രഖ്യാപിക്കുന്നത്. ആഘോഷങ്ങൾ നടക്കുന്ന നവംബർ ഒന്നാം തീയതി അവധിയായിരിക്കുമെന്ന് ഡപ്യൂട്ടി കമ്മീഷണർ ഓഫ് മേയറിന്റെ ഓഫീസ് ആണ് അറിയിപ്പ് പുറപ്പെടുവിച്ചത്.
ജൂൺ മാസത്തിൽത്തന്നെ ദീപാവലിക്ക് സ്കൂൾ അവധിയായിരിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ന്യൂയോർക്ക് നഗരത്തിൽ 1.1 ദശലക്ഷം സ്‌കൂൾ വിദ്യാർഥികളുണ്ട്. വിവിധ മതവിഭാഗത്തിൽപ്പെട്ടവരായ ഇവർക്ക് ദീപാവലി ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായാണ് അവധി നൽകിയതെന്ന് ഡപ്യൂട്ടി കമ്മിഷണർ ദിലീപ് ചൗഹാൻ വ്യക്തമാക്കി.
എക്സിലൂടെ വൈറ്റ് ഹൗസും ജനത്തിന് ദീപാവലി ആശംസ നേർന്നിട്ടുണ്ട്. വാഷിംഗ്ടണിൽ, പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും അവരുടെ അവസാന ദീപാവലി ആഘോഷത്തിന് ആതിഥേയത്വം വഹിച്ചു.