Friday, April 11, 2025

ദീപാവലി സെയില്‍: ഫ്ലിപ്പ് കാർട്ടില്‍ ഓഫറുകളുടെ പെരുമഴ

പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോണിനു പിന്നാലെ ഫ്ലിപ്പ് കാർട്ടിലും ഓഫറുകളുടെ പെരുമഴ. ദീപാവലി ആഘോഷങ്ങളോനുബന്ധിച്ച്, പ്രത്യേക ദീപാവലി സെയിലിനാണ് ഫ്ലിപ്പ് കാർട്ട് തുടക്കമിട്ടിരിക്കുന്നത്. ഇന്നുമുതൽ ആരംഭിക്കുന്ന സെയിൽ നവംബർ 11 -ന് സമാപിക്കും.

ഡിസ്കൗണ്ടുകൾക്കു പുറമെ, ആകർഷകമായ ഇ.എം.ഐ ഓഫറുകളും ഫ്ലിപ്പ് കാർട്ട് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ഐ-ഫോൺ 14, സാംസംഗ് ഗാലക്സി എഫ്-14, റെഡ് മി നോട്ട് 12 പ്രോ, മോട്ടോറോള എഡ്ജ് 40 തുടങ്ങിയ സ്മാർട്ട്ഫോണുകൾ ഓഫർ വിലയിൽ വാങ്ങാനാകും. എക്സ്ചേഞ്ച് ചെയ്യുന്ന സാധനങ്ങള്‍ക്ക് 4,000 രൂപയുടെ അധിക ഡിസ്കൗണ്ടും 1,000 രൂപയുടെ ബാങ്ക് ഓഫറുകളും ഫ്ലിപ്പ് കാർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഫ്ലിപ്പ് കാർട്ട് ദീപാവലി സെയിലിന്റെ ഭാഗമായി 61,999 രൂപ വിലമതിക്കുന്ന ഐഫോൺ-14, ഉപഭോക്താക്കൾക്ക് 54,999 രൂപയ്ക്ക് വാങ്ങാനുള്ള അവസരമാണ് ലഭിക്കുന്നത്. യാതൊരു നിബന്ധനകളും ഉൾപ്പെടുത്തിയിട്ടില്ല എന്നതാണ് മറ്റൊരു പ്രത്യേകത.

Latest News