സൂര്യഗ്രഹണത്തിന്റെ ചിത്രങ്ങള്‍ സ്മാര്‍ട്ട്‌ഫോണും ഡിജിറ്റല്‍ ക്യാമറയും ഉപയോഗിച്ച് പകര്‍ത്താനൊരുങ്ങുന്നവര്‍ക്ക് മുന്നറിയിപ്പുമായി നാസ. ഏപ്രില്‍ എട്ടിനാണ് ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം. പ്രശസ്ത യൂട്യൂബറായ മാര്‍ക്യൂസ് ബ്രൗണ്‍ലീ സമൂഹമാധ്യമമായ എക്‌സിലൂടെ ഉന്നയിച്ച ചോദ്യത്തിനാണ് നാസയുടെ മറുപടി.
സ്മാര്‍ട്ട്ഫോണ്‍ ക്യാമറയില്‍ സൂര്യഗ്രഹണം പകര്‍ത്തുന്നത് സെന്‍സറിന് കേടുവരുത്തുമോ എന്നായിരുന്നു മാര്‍ക്കസിന്റെ ചോദ്യം. അത് സംഭവിക്കുമെന്ന് നാസ മറുപടി നല്‍കി.
‘നാസയുടെ സ്വന്തം ഫോട്ടോ ടീമുമായി ഞങ്ങള്‍ ആശയവിനിമയം നടത്തി. മറ്റെല്ലാ ഇമേജ് സെന്‍സറുകളേയും പോലെ ഫോണിന്റെ സെന്‍സറിനും കേടുപാടുകള്‍ സംഭവിക്കാം എന്നാണ് ഉത്തരം,’ നാസ വ്യക്തമാക്കി.