Monday, November 25, 2024

എല്‍ജിബിടി പങ്കാളിയെയും കുടുംബമായി കണക്കാക്കണം: സുപ്രീംകോടതി

അവിവാഹിതരെയും എല്‍ജിബിടി പങ്കാളികളെയും കൂടി ഉള്‍പ്പെടുത്തി കുടുംബമെന്ന ആശയം വിശാലമാക്കണമെന്ന് സുപ്രീംകോടതി. ഇത്തരം കുടുംബങ്ങള്‍ക്കും നിയമപരമായ സംരക്ഷണത്തിന് അവകാശമുണ്ടെന്ന് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എസ് ബൊപ്പണ്ണ എന്നിവര്‍ അംഗങ്ങളായ ബെഞ്ച് ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരിയുടെ അവധിയുമായി ബന്ധപ്പെട്ട് ആഗസ്ത് 16ന് പുറപ്പെടുവിച്ച ഉത്തരവിലാണ് നിരീക്ഷിക്കണം. ‘അമ്മ, അച്ഛന്‍, കുട്ടികള്‍ എന്നിവരടങ്ങുന്നതാണ് കുടുംബമെന്ന കാഴ്ചപ്പാട് നിലനില്‍ക്കുന്നുണ്ട്. കാലഘട്ടത്തിന് അനുസരിച്ച മാറ്റം കുടുംബമെന്ന കാഴ്ചപ്പാടിലും ഉണ്ടാകണം’- സുപ്രീംകോടതി നിരീക്ഷിച്ചു.

2018ല്‍ സ്വവര്‍ഗരതി കുറ്റകരമാക്കുന്ന സുപ്രീംകോടതി ഉത്തരവിന് പിന്നാലെ എല്‍ജിബിടിക്യു സമൂഹം അവര്‍ക്കിടയിലുള്ള വിവാഹബന്ധങ്ങള്‍ക്ക് കൂടി നിയമപരമായ അംഗീകാരം നല്‍കണമെന്ന ആവശ്യവുമായി രംഗത്തുണ്ട്. ആ വാദങ്ങള്‍ക്ക് കരുത്തുപകരുന്ന നിരീക്ഷണമാണ് സുപ്രീംകോടതിയുടേത്.

 

Latest News