അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറസ്റ്റില്‍. അവിഹിത ബന്ധം മറച്ചുവെക്കാന്‍ പോണ് നടിക്ക് പണം നല്‍കിയെന്ന കേസില്‍ കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോഴാണ് ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ക്രിമിനല്‍ കേസില്‍ അറസ്റ്റിലാകുന്ന ആദ്യ മുന്‍ അമേരിക്കന്‍ പ്രസിഡന്റാണ് ട്രംപ്.
കേസില്‍ ന്യൂയോര്‍ക്കിലെ മാന്‍ഹട്ടന്‍ കോടതി ട്രംപിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം കോടതിയില്‍ ഹാജരാകാനെത്തിയത്. കോടതി നടപടികള്‍ക്കു ശേഷം ട്രംപിനെ സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചേക്കും എന്നാണ് സൂചനകള്‍.
ട്രംപ് അനുകൂലികളുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കോടതി പരിസരത്തും ന്യൂയോര്‍ക്ക് സിറ്റിയിലെ ട്രംപ് ടവറിനു മുന്നിലും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. 36,000 പോലീസുകാരെയാണ് സുരക്ഷാ ചുമതലകള്‍ക്കായി നിയോഗിച്ചിരിക്കുന്നത്.
ചരിത്രത്തിലാദ്യമായാണ് ഒരു മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ക്രിമിനല്‍ കേസില്‍ അകപ്പെട്ട് കീഴടങ്ങേണ്ടി വരുന്നത്. 2024-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാനൊരുങ്ങുന്ന ട്രംപിന് ഐക്യദാര്‍ഢ്യവുമായി മന്‍ഹാട്ടന്‍ കോടതി പരിസരത്ത് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രവര്‍ത്തകരും തടിച്ചു കൂടിയിരുന്നു.