രാഷ്ട്രീയപാര്‍ട്ടികള്‍ പേരു വെളിപ്പെടുത്താത്തവരുടെ സംഭാവനകള്‍ സ്വീകരിക്കുന്നത് വിലക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. ജനപ്രാതിനിധ്യ നിയമം ഇതിനായി ഭേദഗതി ചെയ്യണം എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെട്ടു.
2000 രൂപയ്ക്ക് മുകളില്‍ സംഭാവന നല്‍കുന്നവരുടെ പേരുകള്‍ നിര്‍ബന്ധമായും വെളിപ്പെടുത്തണമെന്ന നിയമ ഭേദഗതി വേണം. 89-ാം ഭേദഗതിക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്.
ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കേന്ദ്ര സര്‍ക്കാരിന് കത്ത് നല്കി. രാഷ്ട്രീയ ഫണ്ടിംഗ് മേഖല സുതാര്യമാക്കാനും ശുദ്ധീകരിക്കാനുമാണ് നീക്കമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ രാജീവ് കുമാര്‍ നിയമ മന്ത്രി കിരണ്‍ റിജിജുവിനെഴുതിയ കത്തില്‍ പറയുന്നു.