Monday, November 25, 2024

കുറ്റവാളികള്‍ക്ക് ചാനല്‍ ചര്‍ച്ചകളില്‍ വേദി നല്‍കരുത്: നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്ക് ടെലിവിഷന്‍ പരിപാടികളില്‍ വേദി നല്‍കരുതെന്ന നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രസിദ്ധീകരിച്ച നോട്ടീസിലാണ് ഇക്കാര്യം പറയുന്നത്. തീവ്രവാദം, ഗുരുതര കുറ്റകൃത്യങ്ങൾ, നിരോധിത സംഘടനകളുമായി ബന്ധമുള്ളവര്‍ എന്നിവരെ അഭിമുഖങ്ങളിലും റിപ്പോര്‍ട്ടുകളിലും നിന്നും ഒഴിവാക്കാനാണ് കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്.

തീവ്രവാദം ഉള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പെട്ട ഒരു വിദേശ പൗരനെ കഴിഞ്ഞ ദിവസം ഒരു ടെലിവിഷന്‍ ചാനലില്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം. ഈ പരിപാടിയില്‍ പ്രസ്തുത വ്യക്തി രാജ്യത്തിന്റെ പരമാധികാരം/അഖണ്ഡത, ഇന്ത്യയുടെ സുരക്ഷ, വിദേശ രാജ്യവുമായുള്ള ഇന്ത്യയുടെ സൗഹൃദബന്ധം എന്നിവയ്ക്ക് ഹാനികരമായ നിരവധി പ്രസ്താവനകള്‍ നടത്തുകയുണ്ടായെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

മാധ്യമ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്നതായും ടിവി ചാനലുകൾ സംപ്രേഷണം ചെയ്യുന്ന ഉള്ളടക്കത്തിൽ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്സ് (റെഗുലേഷൻ) നിയമത്തിന് കീഴിലുള്ള വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ടെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

Latest News