Saturday, April 5, 2025

യാസിന്‍ മാലിക്കിനെ ശിക്ഷിച്ച കോടതി വിധിയ്‌ക്കെതിരെ വിമര്‍ശനം; ഭീകരതയെ നീതീകരിക്കരുതെന്ന് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയോട് ഇന്ത്യ

ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് എത്തിച്ചെന്ന കേസില്‍ യാസിന്‍ മാലിക്കിനെ ശിക്ഷിച്ച കോടതി വിധിയെ വിമര്‍ശിച്ചതിന് ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയ്‌ക്കെതിരെ ഇന്ത്യ. സംഘടന പരോക്ഷമായി ഭീകര പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയാണെന്നും ഇന്ത്യ നിലപാടെടുത്തു. ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പറേഷന്‍ (ഒഐസി), ഇന്‍ഡിപെന്‍ഡന്റ് പെര്‍മനെന്റ് ഹ്യൂമന്‍ റൈറ്റ്‌സ് കമ്മിഷന്‍ (ഐപിഎച്ച്ആര്‍സി) യാസിന്‍ മാലിക്കിനെതിരായ കോടതി വിധിയെ വിമര്‍ശിച്ചിരുന്നു.

ഒഐസി ഒരു തരത്തിലും ഭീകരതയെ നീതീകരിക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. മാലിക്കിന്റെ ഭീകര പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള രേഖകള്‍ കോടതിയില്‍ അവതരിപ്പിക്കപ്പെട്ടതാണെന്നു വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചു. സംഘടനയുടെ പ്രതികരണങ്ങള്‍ അസ്വീകാര്യമാണെന്നും ബാഗ്ചി മാധ്യമങ്ങളോടു പറഞ്ഞു.

‘യാസിന്‍ മാലിക്കിന്റെ കേസില്‍ കോടതി വിധിയെ വിമര്‍ശിക്കുന്ന നടപടി അസ്വീകാര്യമാണ്. ഭീകരതയ്‌ക്കെതിരെ വിട്ടുവീഴ്ച വേണ്ടെന്ന നിലാപാടാണ് ലോകം സ്വീകരിക്കുന്നത്. ഒഐസി ഇതിനെ ഒരു തരത്തിലും ന്യായീകരിക്കരുതെന്ന് ഞങ്ങള്‍ അറിയിക്കുകയാണ്’ അരിന്ദം ബാഗ്ചി വ്യക്തമാക്കി.

 

 

Latest News