Wednesday, May 14, 2025

ട്രംപിന്റെ അഭയാർഥി പദ്ധതിപ്രകാരം യു എസിൽ എത്തിയത് ഡസൻകണക്കിന് വെള്ളക്കാരായ ദക്ഷിണാഫ്രിക്കക്കാർ

ട്രംപിന്റെ അഭയാർഥി പദ്ധതിപ്രകാരം വെള്ളക്കാരായ 59 ദക്ഷിണാഫ്രിക്കക്കാരുടെ ഒരു സംഘം യു എസിൽ എത്തി.അവർക്ക് അഭയാർഥിപദവി നൽകുമെന്ന് ട്രംപ് പറഞ്ഞു. രാജ്യത്തെ ആഫ്രിക്കൻ ന്യൂനപക്ഷമായ ഇവർ വംശീയ വിവേചനത്തിന് ഇരകളായതിനാൽ അവർക്കുള്ള അഭയാർഥി അപേക്ഷകൾ വേഗത്തിലാക്കിയതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.

എന്നാൽ അഭയാർഥിപദവിക്ക് അർഹമായ ഒരു പീഡനവും ഈ സംഘം അനുഭവിക്കുന്നില്ലെന്ന് ദക്ഷിണാഫ്രിക്കൻ സർക്കാർ വ്യക്തമാക്കി. തിങ്കളാഴ്ച വാഷിംഗ്ടൺ ഡി സി ക്കു സമീപമുള്ള ഡാളസ് വിമാനത്താവളത്തിൽ വന്നിറങ്ങിയ വെള്ളക്കാരായ ദക്ഷിണാഫ്രിക്കക്കാരുടെ സംഘത്തിന് യു എസ് അധികൃതർ ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. അതേസമയം, ലോകത്തിന്റെ മറ്റുഭാഗങ്ങളിൽ നിന്നുള്ള വെള്ളക്കാരല്ലാത്ത അഭയാർഥികളുടെ പ്രവേശനം ട്രംപ് തടഞ്ഞിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിൽ, പ്രധാനമായും ഡച്ച് കുടിയേറ്റക്കാരുടെ പിൻഗാമികളായ ആഫ്രിക്കക്കാരെ, അവർ വിവേചനം നേരിടുന്നുണ്ടെന്നു പറഞ്ഞ് പുനരധിവസിപ്പിക്കുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News