സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ സാനിറ്ററി പാഡുകള്‍ വിതരണം ചെയ്യാനുള്ള തീരുമാനത്തില്‍ പൊതുജനങ്ങളുടെ അഭിപ്രായം തേടാന്‍ കേന്ദ്രസര്‍ക്കാര്‍. പൊതുജനങ്ങളുടെ അഭിപ്രായം അറിയാന്‍ നാലാഴ്ചത്തെ സമയവും സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്ക് സാനിറ്ററി പാഡുകള്‍ വിതരണം ചെയ്യുന്നത് ഏകീകൃതമായിരിക്കണം എന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. രാജ്യത്തെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും പെണ്‍കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശൗചാലയങ്ങള്‍ നിര്‍മിക്കുന്നതിന് ദേശീയ മാതൃക സൃഷ്ടിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.