എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. ഒഡിഷയില്‍ നിന്നുള്ള ആദിവാസി നേതാവ് ദ്രൗപതി മുര്‍മുവാണ് സ്ഥാനാര്‍ഥി. ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറാണ്. 20 പേരുകള്‍ ചര്‍ച്ചയായതില്‍ നിന്നാണ് എന്‍ഡിഎ യോഗം ദ്രൗപതി മുര്‍മുവിനെ തെരഞ്ഞെടുത്തത്.
2000 മുതല്‍ 2004 വരെ ഒഡീഷയിലെ റയ്റങ്ക്പൂര്‍ അസംബ്ലി നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു. ബിജെപി സഖ്യ സര്‍ക്കാരില്‍ സ്വതന്ത്ര ചുമതലയുള്ള വാണിജ്യ – ഗതാഗത മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2015 മേയ് 18 മുതല്‍ ജാര്‍ഖണ്ഡ് സംസ്ഥാനത്തെ ഗവര്‍ണറാണ്.