Tuesday, November 26, 2024

പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി ചെയ്ത ഡിആർഡിഒ ശാസ്ത്രജ്ഞൻ അറസ്റ്റിൽ

പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തി എന്ന ആരോപണത്തിൽ ഡിആർഡിഒ ശാസ്ത്രജ്ഞൻ അറസ്റ്റിൽ. റിസർച്ച് ആൻഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റിൽ ഡയറക്ടറായി പ്രവർത്തിച്ചു വരുന്ന പ്രദീപ് കുരുൽക്കറിനെ ആണ് പുണെയിൽനിന്ന് മുംബൈ എടിഎസ് അറസ്റ്റ് ചെയ്തത്.

ഔദ്യോഗിക രഹസ്യ നിയമം (ഒഫിഷ്യൽ സീക്രട്ട്സ് ആക്ട് 1923) പ്രകാരമാണ് അറസ്റ്റ്. പദവി ദുരുപയോഗം ചെയ്ത് പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്ക് വിവരങ്ങൾ കൈമാറിയെന്നുള്ളതാണ് പ്രദീപ് കുരുൽക്കറിനെതിരെ ഉള്ള ആരോപണം. സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിൽ സമൂഹമാധ്യമങ്ങൾ വഴി വോയ്സ് മെസേജുകളിലൂടെയും വീഡിയോ കോളുകളിലൂടെയും സുപ്രധാനമായ വിവരങ്ങൾ കുരുൽക്കർ പക്കിസ്ഥാനു കൈമാറി എന്ന് എടിഎസ് വെളിപ്പെടുത്തുന്നു.

ഹണിട്രാപ്പിലൂടെയാണ് ചാരവൃത്തി നടന്നതെന്ന് എടിഎസ് വ്യക്തമാക്കി. ബുധനാഴ്ചയായിരുന്നു അറസ്റ്റ്. വ്യാഴാഴ്ച്ച കോടതിയിൽ ഹാജരാക്കി എടിഎസ് കസ്റ്റഡിയിൽ വാങ്ങിയ ശേഷം ചോദ്യംചെയ്യൽ ഇപ്പോഴും തുടരുകയാണ്.

Latest News