Friday, April 4, 2025

നാളെ മുതല്‍ സ്മാര്‍ട്ട് ഡ്രൈവിംഗ് ലൈസന്‍സ്; ഏഴ് സുരക്ഷാ ഫീച്ചറുകള്‍

കേരളത്തില്‍ നാളെ മുതല്‍ ഡ്രൈവിംഗ് ലൈസന്‍സുകള്‍ സ്മാര്‍ട്ടാകും. ഏഴ് സുരക്ഷാ ഫീച്ചറുകളോട് കൂടിയ പിവിസി പെറ്റ് ജി കാര്‍ഡിലുളള ലൈസന്‍സുകളാണ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരുക. ക്യൂ ആര്‍ കോഡ്, യു വി എംബ്ലം, സീരിയല്‍ നമ്പര്‍, ഗില്ലോച്ചെ പാറ്റേണ്‍, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, മൈക്രോ ടെക്സ്റ്റ്, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക് എന്നിങ്ങനെയുളള സുരക്ഷാ ഫീച്ചറുകളാണ് ഡ്രൈവിങ് ലൈസന്‍സില്‍ ഉണ്ടാവുക.

മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്പോര്‍ട്ട് ഹൈവേയ്സിന്റെ മാനദണ്ഡ പ്രകാരമാണ് ഡ്രൈവിങ് ലൈസന്‍സിന്റെ കാര്‍ഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും സമാനതീതിയിലുളള കാര്‍ഡിലേക്ക് മാറ്റുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. സ്മാര്‍ട്ട് ഡ്രൈവിങ് ലൈസന്‍സ് കാര്‍ഡുകള്‍ ഏപ്രില്‍ 20ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

2019 ജനുവരി മുതല്‍ കേരളത്തിലെ എല്ലാ ആര്‍ടിഒ കേന്ദ്രങ്ങളിലും സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കാര്‍ഡ് പ്രിന്റിങ്ങുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വന്നതോടെ വിതരണം തടസപ്പെടുകയായിരുന്നു. അതേസമയം മറ്റു സംസ്ഥാനങ്ങളില്‍ സ്മാര്‍ട്ട് ലൈസന്‍സുകള്‍ ഉപയോക്താക്കള്‍ക്കു ലഭിച്ചു തുടങ്ങിയിട്ടുണ്ട്.

 

Latest News