Thursday, April 3, 2025

വരൾച്ചബാധിത പ്രദേശങ്ങളുടെ വ്യാപ്തി 1980 നുശേഷം മൂന്നിരട്ടി ആയതായി റിപ്പോർട്ട്

വരൾച്ച ബാധിച്ച ഭൂപ്രദേശത്തിന്റെ വിസ്തീർണ്ണം 1980 കൾ മുതൽ മൂന്നിരട്ടിയായി വർധിച്ചതായി വെളിപ്പെടുത്തി കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള പുതിയ റിപ്പോർട്ട്. ലാൻസെറ്റ് കൗണ്ട്ഡൗൺ ഓൺ ഹെൽത്ത് ആൻഡ് ക്ലൈമറ്റ് ചേഞ്ചിന്റെ പഠനത്തിലാണ് ഈ കണ്ടെത്തൽ.

വിശകലനമനുസരിച്ച്, ഭൂമിയുടെ ഉപരിതലത്തിന്റെ 48 ശതമാനത്തിലും കഴിഞ്ഞ വർഷം കുറഞ്ഞത് ഒരു മാസമെങ്കിലും കടുത്ത വരൾച്ചയുണ്ടായതായി റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. 1980 കളിൽ ഇത് ശരാശരി 15% ആയിരുന്നു. വളരെ കുറഞ്ഞ മഴയോ, സസ്യങ്ങളിൽനിന്നും മണ്ണിൽനിന്നും വളരെ ഉയർന്ന അളവിലുള്ള ബാഷ്പീകരണം മൂലമോ അല്ലെങ്കിൽ ഇവ രണ്ടിനും ശേഷമോ ആണ് വരൾച്ച വരുന്നത്.

ഇത് ജലത്തിനും ശുചിത്വത്തിനും ഭക്ഷ്യസുരക്ഷയ്ക്കും പൊതുജനാരോഗ്യത്തിനും അടിയന്തിര അപകടമുണ്ടാക്കുകയും ഊർജവിതരണം, ഗതാഗതശൃംഖലകൾ, സമ്പദ്വ്യവസ്ഥ എന്നിവയെ ബാധിക്കുകയും ചെയ്യും. ഒറ്റപ്പെട്ട വരൾച്ചയുടെ കാരണങ്ങൾ സങ്കീർണ്ണമാണ്. കാരണം, പ്രകൃതിദത്ത കാലാവസ്ഥാസംഭവങ്ങൾ മുതൽ മനുഷ്യർ ഭൂമി ഉപയോഗിക്കുന്ന രീതിവരെ ജലത്തിന്റെ ലഭ്യതയെ ബാധിക്കുന്ന നിരവധി വ്യത്യസ്ത ഘടകങ്ങളുണ്ട്.

കാലാവസ്ഥാ വ്യതിയാനം ആഗോളമഴയുടെ രീതികളെ മാറ്റുകയും ചില പ്രദേശങ്ങളെ വരൾച്ചയ്ക്ക് കൂടുതൽ സാധ്യതയുള്ളതാക്കുകയും ചെയ്യുന്നു. തെക്കേ അമേരിക്ക, മിഡിൽ ഈസ്റ്റ്, ഹോൺ ഓഫ് ആഫ്രിക്ക എന്നിവിടങ്ങളിൽ വരൾച്ചയുടെ വർധനവ് ഈ വർഷങ്ങളിൽ കഠിനമായി മാറുകയാണ്.

Latest News