Monday, November 25, 2024

നിരത്ത് കീഴടക്കാന്‍ ഇ-ഓട്ടോ

പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചി നഗരസഭയുടെ നേതൃത്വത്തില്‍ ഇ- ഓട്ടോ പദ്ധതി ആരംഭിച്ചു. സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വി. എന്‍ വാസവന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളം ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് സഹകരണ സംഘം മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. കൊച്ചി നഗരം, ഫോർട്ട് കൊച്ചി, എളംകുളം ,കടവന്ത്ര എന്നിവിടങ്ങളിലായി 15 ചാർജിംഗ് സ്റ്റേഷനുകളും ആരംഭിച്ചിട്ടുണ്ട്. ‘പൊതു ഗതാഗത സംവിധാനമായ ഓട്ടോറിക്ഷ സേവനത്തെ ഔപചാരികമാക്കി കൊണ്ട് യാത്രക്കാർക്ക് കൂടുതൽ മികച്ച സേവനം ലഭ്യമാക്കുന്നതിനായി നടപ്പിലാക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ പദ്ധതികളിൽ ഒന്നാണ് ഇ ഓട്ടോ പ്രൊജക്റ്റ്’ മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.

എറണാകുളം ടൗൺഹാളിൽ നടന്ന പരിപാടിയിൽ സഹകരണ വകുപ്പ് മന്ത്രിക്ക് പുറമെ ഹൈബി ഈഡന്‍ എംപിയും പങ്കെടുത്തു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 30 ഇ ഓട്ടോറിക്ഷകളാണ് നിരത്തിലിറങ്ങുന്നത്.

Latest News