ട്രെയിന്‍ യാത്രക്കാര്‍ക്ക് വാട്‌സാപ്പ് ഉപയോഗിച്ച് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനുള്ള സൗകര്യം ഉടന്‍ ഒരുക്കുമെന്ന് വ്യക്തമാക്കി ഐആര്‍സിടിസി.
ഇന്ററാക്ടീവ് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള ചാറ്റ് ബോക്‌സ് വഴിയാകും സംവിധാനം. ഇതിനോടകം +91 8750001323 എന്ന വാട്ട്‌സാപ്പ് നമ്പര്‍ വഴി ചില റൂട്ടുകളില്‍ ഐആര്‍സിടിസി ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ഇപ്പോള്‍ നിശ്ചിത ട്രെയിനുകളില്‍ മാത്രം ലഭ്യമായ ഇ-കാറ്ററിംഗ് സംവിധാനം ഉപഭോക്താക്കളുടെ നിര്‍ദേശങ്ങളെ അടിസ്ഥാനമാക്കി മറ്റ് ട്രെയിനുകളിലും ലഭ്യമാക്കുമെന്ന് ഐആര്‍സിടിസി വ്യക്തമാക്കി.
ഇ-കാറ്ററിംഗ് സംവിധാനങ്ങള്‍ക്ക് ഐആര്‍സിടിസി പ്രത്യേകമായി വികസിപ്പിച്ച www.catering.irctc.co.in വെബ്‌സൈറ്റ് വഴിയും ഫുഡ് ഓണ്‍ ട്രാക്ക് ആപ്ലിക്കേഷന്‍ വഴിയുമാണ് ഇ-കാറ്ററിംഗ് സൗകര്യങ്ങള്‍ ഉപയോഗിക്കാനാകുക.